Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മുംബൈ: കോൺഗ്രസിന്റെ ദേശീയ വക്താവായ സഞ്ജയ് ഝായ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സഞ്ജയ് ഝാ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശോധനയിൽ തനിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ അടുത്ത 10-12 ദിവസത്തേക്ക് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുമെന്നും ഝാ ട്വീറ്റ് ചെയ്തു. സമ്പർക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നമ്മളെല്ലാവരും ദുർബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു. I have tested positive for Covid_19 . As I am asymptomatic I am in home quarantine for the next 10-12 days. Please don't underestimate transmission risks, we are all vulnerable. Do take care all. — Sanjay Jha (@JhaSanjay) May 22, 2020 ഇരുപത്തിനാല് മണിക്കൂറിൽ 6,088 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസത്തിൽ തന്നെയാണ് ഝായും രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവാണ് ഝാ. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. Content Highlights: Congress Leader Sanjay Jha Tests Positive For Covid-19

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com