Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചൈന പ്രതിരോധ ബജറ്റ് 179 ബില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചു; ഇന്ത്യയെക്കാള്‍ മൂന്നിരട്ടി 

ബെയ്ജിങ്: ചൈനീസ് ഗവൺമെന്റ് ഈ വർഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യൺ ഡോളറായി വർധിപ്പിച്ചു. മുൻ വർഷം ഇത് 177.6 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണിത്. അതേസമയം സമീപ വർഷങ്ങളിൽ ചൈനയുടെ പ്രതിരോധ ബജറ്റിലെ ഏറ്റവും ചെറിയ വർധനവാണിത്. തുടർച്ചയായ അഞ്ചാം വർഷമാണ് ചൈനീസ് പ്രതിരോധ ബജറ്റിലെ വർധനവ്ബില്യൺ കണക്കിൽ ഒറ്റ അക്കത്തിൽ ചുരുങ്ങുന്നത്. കോവിഡ് പ്രതിസന്ധി ചൈനയുടെ സാമ്പത്തിക മേഖലയിൽ പ്രതികൂലമായി ബാധിച്ചതാണ് ഇതിനുള്ള കാരണമെന്ന് ചൈനീസ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം രാജ്യത്തെ പ്രതിരോധ ബജറ്റ് വളർച്ച നിരക്ക് 6.6 ശതമാനം കുറയ്ക്കുമെന്ന് നാഷ്ണർ പീപ്പിൾസ് കോൺഗ്രസ് സഭയിൽ സമർപ്പിച്ച കരട് ബജറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ 2.7 മടങ്ങ് കൂടുതലാണ് ചൈനയുടേത്. 66.9 ബില്യൺ ഡോളറാണ് (4,71,378 കോടി രൂപ) ഈ വർഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. എന്നാൽ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായ അമേരിക്കയുടെ പ്രതിരോധ ചെലവിന്റെ നാലിലൊന്ന് മാത്രമാണ് ചൈനയുടെ മൊത്തം പ്രതിരോധ ചെലവെന്നും ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവറിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പ്രതിരോധ ചെലവിൽ സുതാര്യതയില്ലെന്ന വിമർശനത്തിനെതിരേ കഴിഞ്ഞ ദിവസം എൻപിസി വക്താവ് സാങ് യെസ്യൂ രംഗത്തെത്തിയിരുന്നു. പ്രതിരോധ മേഖലയിലെ വികസനം കണക്കിലെടുക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ചതിനെക്കാൾ വളരെ ഉയർന്നതാണ് രാജ്യത്തിന്റെ പ്രതിരോധ ചെലവെന്നും രഹസ്യമായ യാതൊരു സൈനിക ചെലവും ചൈനയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. content highlights:China increases defence budget,Chinadefence budget

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com