Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പുനരുപയോഗ ഊര്‍ജ മേഖലയില്‍ കൂട്ടായ സംരംഭത്തിനു NTPC - ONGC ധാരണയായി

ന്യൂഡൽഹി: പുനരുപയോഗ ഊർജ മേഖലയിൽ കൂട്ടായ സംരംഭം ആരംഭിക്കാൻ കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപറേഷനും (എൻടിപിസി) കേന്ദ്രപെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഓയിൽ ആൻഡ് നാച്ചുറൽഗ്യാസ് കോർപറേഷനും (ഒ.എൻജിസി) തമ്മിൽ ധാരണയായി. ധാരണപ്രകാരം ഇരു കമ്പനികളും ഇന്ത്യയിലും വിദേശത്തും തീരപ്രദേശങ്ങളിൽ കാറ്റിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്നത് ഉൾപ്പടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കും. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരു പൊതു മേഖല കമ്പനികളും ഒപ്പ് വച്ചു. പുനരുപയോഗ ഊർജരംഗത്ത് തങ്ങളുടെ വളർച്ച ത്വരിത ഗതിയിലാക്കാൻ ഈ സംരംഭം അവസരമൊരുക്കുമെന്ന് ഇരുകമ്പനികളുടെ മേധാവികളും അഭിപ്രായപ്പെട്ടു. എൻടിപിസിക്ക് കീഴിൽ നിലവിൽ 920 മെഗാ വാട്ട് പുനരുപയോഗ ഊർജ പദ്ധതികളാണുള്ളത്. 2300 മെഗാവാട്ട് പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു. ഈ സംരംഭത്തോടെ 2032ഓടുകൂടി 32 ഗിഗാ വാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയിലെഏറ്റവും വലിയ ഊർജ ഉല്പാദന കമ്പനിക്ക് സാധിക്കും. ഓഎൻജിസിക്ക് കീഴിൽ നിലവിൽ 176 മെഗാ വാട്ട് പദ്ധതികളാണ് ഉള്ളത്. 2040ഓടെ 10 ഗിഗാ വാട്ട് കൂടി പുനരുപയോഗ ഊർജ മേഖലയിൽ വർധിപ്പിക്കണമെന്ന ലക്ഷ്യം കൈവരിക്കാൻ പുതിയസംരംഭം പ്രാപ്തരാക്കും. എൻടിപിസി വാണിജ്യ വിഭാഗം ഡയറക്ടർ എ.കെ. ഗുപ്ത, ഒ.എൻജിസി സാമ്പത്തിക വിഭാഗം ഡയറക്ടർ സുഭാഷ് കുമാർ എന്നിവരാണ് വെർച്വൽ കോൺഫറൻസിങ്ങ് വഴി ധാരണ പത്രത്തിൽ ഒപ്പ് വച്ചത്. എൻടിപിസി സിഎംഡി ഗുർദീപ് സിംഗ്, ഒ.എൻജിസി സിഎംഡി ശശി ശങ്കർ, ഇരു കമ്പനികളിലെയും മറ്റ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരും വീഡിയോ കോൺഫറൻസ് വഴിയുള്ള ചടങ്ങിൽ പങ്കെടുത്തു. content highlight:ntpc and ongc to sign pact on renewable energy business

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com