Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: കോവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ). 10-ാം ക്ലാസ്സിൽ ആറു പരീക്ഷകളും 12-ാം ക്ലാസ്സിൽ എട്ട് പരീക്ഷകളുമാണ് ഇനി നടത്താനുള്ളത്. 12-ാം ക്ലാസ്സിന് ജൂലൈ ഒന്നു മുതൽ 14 വരെയാകും പരീക്ഷ. പത്താം ക്ലാസ്സിന് ജൂലൈ രണ്ടു മുതൽ 12 വരെയും പരീക്ഷ നടത്തും. ഞായറാഴ്ചകളിലും പരീക്ഷ നടക്കും. പരീക്ഷകളുടെ വിശദമായ തീയതികൾ cisce.org എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അറിയാം. പരീക്ഷയുടെ സമയക്രമം സ്കൂളുകളെ ഇ-മെയിൽ വഴി അറിയിക്കും. മാർച്ചിൽ നടത്തേണ്ടിരുന്ന 10, 12 പരീക്ഷകളാണ് കോവിഡ്-19നെത്തുടർന്ന് മാറ്റിവെച്ചത്. Content Highlights: ICSE, ISC Exam dates announced by CISCE, Corona outbreak, Lockdown, Covid-19

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com