Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഒരു കുടുംബത്തിലെ ആറ് പേരടക്കം 9 പേരുടെ മൃതദേഹങ്ങള്‍ കിണറില്‍നിന്നു കണ്ടെത്തി

വാറങ്കൽ: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒൻപത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം.നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരവും മറ്റ് അഞ്ച് പേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. ശീതസംഭരണിക്ക് സമീപമുള്ള തുറന്ന കിണറ്റിൽനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്സൂദ് അലം, ഭാര്യ, മകൾ, മകളുടെ മൂന്ന് വയസുള്ള കുഞ്ഞ്, മക്കളായ സോഹൈൽ, ഷബാദ്, ത്രിപുര സ്വദേശിയായ അഹമ്മദ്, ബീഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.പശ്ചിമ ബംഗാൾ സ്വദേശിയായ മക്സൂദ് അലം അദ്ദേഹത്തിന്റെ ഭാര്യ നിഷ എന്നിവർ 20 വർഷങ്ങൾക്ക് മുൻപാണ് ജോലി തേടി വാറങ്കലിൽ എത്തിയത്. മക്സൂദും ഭാര്യയും ചണ മില്ലിലാണ് ജോലി ചെയ്തിരുന്നത്. കരിബാദിൽ വാടക വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി ചെയ്തിരുന്ന ചണ മില്ലിലെ ഗോഡൗണിൽ ഒരു മുറിയിൽ താമസിക്കാൻ അനുവാദം നൽകണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മക്സൂദിന്റെ കുടുംബം ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിലും ബീഹാറിൽ നിന്നുള്ള യുവാക്കളായ രണ്ട് പേർ ഒന്നാമത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. എന്നാൽ കുടുംബത്തിന്റെ തിരോധാനത്തിൽ ആദ്യം ബീഹാർ സ്വദേശികളായ യുവാക്കളെയാണ് പോലീസ് സംശയിച്ചിരുന്നതെങ്കിലും ഇവരുടേയും മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തുകയായിരുന്നു. മസ്കൂദും കുടുംബവും കഴിഞ്ഞ 20 വർഷമായി ഇവിടെ താമസിച്ചു വരുകയാണ്. കൊല്ലപ്പെട്ട ഷക്കീൽ ചണ മില്ലിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്യാം, ശ്രീറാം എന്നിവർ മില്ലിലെ പണിക്കാരായിരുന്നു. ഇയാളുടെ മകൾ വിവാഹമോചനം നേടിയതിന് ശേഷം തന്റെ മൂന്ന് വയസുള്ള കുഞ്ഞുമായി മക്സൂദിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ഇവരുടെ ആരുടേയും ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇതൊരു ആത്മഹത്യയായിരുന്നു എങ്കിൽ കുടുംബത്തിലെ ആറ് പേർ മാത്രമാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ മറ്റ് മൂന്നുപേരുടെ കൂടി മൃതദേഹങ്ങളും കണ്ടെത്തിയത് കേസിലെ ദുരൂഹത വർധിപ്പിക്കുന്നു. വിവിധ തലങ്ങളിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.- എ സി പി ശ്യാംസുന്ദർ പറഞ്ഞു. ലോക്ക്ഡൗണിനെ തുടർന്ന് ഫാക്ടറി അടച്ചിരിക്കുകയായിരുന്നു. കുടുംബത്തിനും മറ്റ് മൂന്ന് പേർക്കും ആവശ്യമായ പണവും ഭക്ഷണ വസ്തുക്കളുമെല്ലാം ഉണ്ടായിരുന്നതായും അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മിൽ ഉടമ പോലീസിനോട് പറഞ്ഞു. അതേസമയം, ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് വ്യാഴാഴ്ച മിൽ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായി വന്നപ്പോൾ കുടുംബത്തെയും കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരെയും കാണാതാവുകയായിരുന്നു. തുടർന്ന് മൊബൈലിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് മിൽ ഉടമ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ കിണറ്റിലെ വെള്ളം വറ്റിച്ചതിന് ശേഷം നടത്തിയ തിരച്ചിലിലാണ് ബാക്കിയുള്ള അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.കുടുംബം താമസിച്ചിരുന്ന മുറിയിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. Content Highlights:Nine bodies found from a well in Warangal

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com