Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പത്തനംതിട്ട നെടുവനാലില്‍ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍

പത്തനംതിട്ട: കുമ്പഴ നെടുവനാൽ ഭാഗത്ത് വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാൽപാടുകൾ കണ്ട സ്ഥലത്ത് വനംവകുപ്പ്പ്രത്യേക നിരീക്ഷണം നടത്തണമെന്നും റബ്ബർ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കമെന്നും വീണാജോർജ് എം.എൽ.എ. നെടുവനാൽ ഭാഗത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെന്ന് ആളുകൾ അറിയിച്ചതിനെ തുടർന്നാണ് വീണാ ജോർജ് എം.എൽ.എ.യുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ പലയിടത്തും വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാൽപാടുകൾ പതിഞ്ഞിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആളുകളുടെ ആശങ്ക അകറ്റുന്നതിനായി വനംവകുപ്പ് സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്ന് എം.എൽ.എ. അറിയിച്ചു. ഇതുകൂടാതെ, സ്ഥലം ഉടമകളുമായി സംസാരിച്ച് പ്രദേശത്തെ വെട്ടാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കാൻ വേണ്ട നടപടി എടുക്കുമെന്നും എം.എൽ.എ. വീണാ ജോർജ് പറഞ്ഞു. എം.എൽ.എ.യോടൊപ്പം കോന്നി റെയ്ഞ്ച് ഓഫീസർ സലിം ജോസ്, ഞെള്ളൂർ ഡെപ്യൂട്ടി റെയ്ഞ്ചർ ശശീന്ദ്രൻ, കോന്നി സ്െ്രെടക്കിംഗ് ഫോഴ്സ് ഫോറസ്റ്റർ ദിനേശ്, വാർഡ് കൗൺസിലേഴ്സ് അശോക് കുമാർ, അമ്പികാ ദേവി എന്നിവരും സ്ഥലത്ത് പരിശോധന നടത്തി. content highlight:footprints similar to leopard found in pathanamthitta neduvanal

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com