Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വന്ദേ ഭാരത് മാര്‍ഗരേഖയില്‍ മാറ്റം; ഡല്‍ഹി വിമാനത്തില്‍ ദക്ഷിണേന്ത്യക്കാര്‍ക്കും കയറാം

ന്യൂഡൽഹി: വന്ദേ ഭാരത് ദൗത്യ മാർഗരേഖയിൽ വ്യത്യാസം. വിദേശത്തുനിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകളിൽ ദക്ഷിണേന്ത്യക്കാർക്കും കയറാം. ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതിനു ശേഷമായിരിക്കും ഇതിന് അവസരം നൽകുക. ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ ദക്ഷിണേന്ത്യയിലുള്ളവരെ കൂടി കൊണ്ടുവരാമെന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഉള്ള കേന്ദ്രങ്ങളിൽ പണം കൊടുത്ത് ക്വാറന്റീനിൽ കഴിയാമെന്ന് എഴുതി നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആഭ്യന്തര സർവീസ് പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഡൽഹിയിൽ എത്തുന്ന മലയാളികൾക്ക് സ്വന്തമായോ അല്ലെങ്കിൽ ഇവിടുന്ന കേരളത്തിന്റെ നോഡൽ ഓഫീസർ വഴിയോ തയ്യാറാക്കുന്ന യാത്രാസംവിധാനത്തിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. content highlights: change in vande bharath mission guidelines

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com