Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊലപാതകികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ല; ഖഷോഗിയുടെ പ്രതിശ്രുത വധു

ഇസ്താംപൂൾ: കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധു. പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകൻ പറഞ്ഞതിനെ തുടർന്നാണ് തുർക്കിക്കാരിയായ പ്രതിശ്രുത വധുവിന്റെ പ്രതികരണം. " അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ല. കൊലയാളികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ല. അദ്ദേഹത്തിന് നീതി ലഭിക്കുന്നത് വരെ ഞാനും മറ്റുള്ളവരും ഇത് അവസാനിപ്പിക്കില്ല"- ഖഷോഗിയുടെ പ്രതിശ്രുതവധു ഹാറ്റിസ് സെൻഗിസ് ട്വീറ്റ് ചെയ്തു. കൊലപ്പെടുത്താനുള്ള പദ്ധതിയോടെയാണ് കൊലയാളികൾ സൗദിയിൽ നിന്ന് വന്നതെന്നും പതിയിരുന്ന് കൊന്നുവെന്നും അവർ പറഞ്ഞു. രക്തസാക്ഷി ജമാൽ ഖഷോഗിയുടെ മക്കളായ ഞങ്ങൾ, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകൻ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.എന്നാൽ നേരത്തെ കുറ്റാരോപിതർക്കെതിരെ വിമർശനം ഉയർത്തിയ ഖഷോഗിയുടെ മകൻ സലാ തനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നാണ് പറഞ്ഞിരുന്നത്. Content Highlights:Jamal Khashoggis Fiancee Says "No One Has Right" To Pardon His Killers സൗദി രാജകുടുംബത്തിന്റെ വിമർശകനായ ഖഷോഗി 2018 ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. കേസിൽ കുറ്റാരോപിതരായ 11 പേരിൽ അഞ്ച് പേർക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വർഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടർ ഡിസംബറിൽ അറിയിക്കുകയുണ്ടായി. Content Highlights: Jamal Khashoggis Fiancee Says "No One Has Right" To Pardon His Killers

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com