Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഉന്തുവണ്ടിക്കാരന്റെ 30,000 രൂപയുടെ മാമ്പഴങ്ങള്‍ മോഷ്ടിച്ച് ഡല്‍ഹിയിലെ ആള്‍ക്കൂട്ടം

ന്യൂഡൽഹി: രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് സാധാരണക്കാരായ ജനങ്ങളെല്ലാം ദുരിതത്തിലാണ്. ഇതിനിടെയാണ് ഡൽഹിയിലെ തെരുവിൽ വില്പനക്കായി വെച്ചിരുന്ന മാമ്പഴങ്ങൾ യാത്രക്കാരയവർ മോഷ്ടിച്ചത്. ഉന്തുവണ്ടിയിലെ പഴങ്ങൾക്ക് ഉടമസ്ഥനില്ലെന്ന് കണ്ടതിനെ തുടർന്ന് യാത്രക്കാരയവരെല്ലാം തങ്ങളാൽ കഴിയുന്ന വിധം മാമ്പഴങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഡൽഹി ജഗത്പുരി സ്വദേശിയായ ഛോട്ടു എന്നപഴക്കച്ചവടക്കാരനാണ് ഈ ദുരവസ്ഥ ഉണ്ടായത്. "സ്കൂളിന് സമീപത്ത് കുറച്ച് ആളുകൾ തമ്മിൽ പ്രശ്നം ഉണ്ടായി. അതിന് ശേഷം ഒരു കൂട്ടം ആളുകൾ ഇവിടേക്ക് വരുകയും എന്റെ ഉന്തുവണ്ടി നീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വണ്ടി മാറ്റി മറ്റൊരു സ്ഥലത്തേക്ക് വെക്കാൻ പോയി." ഛോട്ടു പറയുന്നു. ഇതിന് പിന്നാലെ മാമ്പഴക്കൂടകൾക്ക് ഉടമസ്ഥനില്ലെന്ന് കണ്ടതിനെ തുടർന്ന് അത് വഴി കടന്നുപോയ ഓരോ ആൾക്കാരും ഈ അവസരം മുതലെടുത്ത് രണ്ടോ നാലോ ആറോ മാമ്പഴങ്ങൾ തങ്ങളാൽ കഴിയുന്ന വിധം മോഷ്ടിച്ചെടുത്തു. എന്നാൽ ഈ സംഭവം കണ്ടു നിന്ന ഒരാൾ വീഡിയോ പകർത്തുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു. ചില ബൈക്ക് യാത്രക്കാർ മാങ്ങകൾ ഹെൽമറ്റുകളിൽ നിറക്കുകയും മറ്റ് ചിലർ സംഭവമറിയാത്ത ബാക്കി ഉള്ളവരെ മാങ്ങകൾ എടുത്ത് പോകാൻ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് നേരിടുന്നതായും വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. 30,000 രൂപ വിലയുള്ള 15 കൂട മാമ്പഴങ്ങളാണ് ഉണ്ടായിരുന്നത്. രാജ്യവ്യാപകമായ ലോക്ക്ഡൗൺ കാരണം കച്ചവടം മന്ദഗതിയിലായിരുന്നുവെന്നും ഈ സംഭവത്തോടെ തന്റെ നട്ടെല്ല് തകർന്ന അവസ്ഥയിലാണെന്നും ഛോട്ടുപറയുന്നു. അതേസമയം സംഭവം പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ലെന്നും ഛോട്ടു പറഞ്ഞു.രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ നിർദ്ദേശങ്ങളുടെ ലംഘനം നടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഈ സംഭവം. Content Highlights: Lock Down delhi crowd loots 3000 rupees of mangoes from street vendor

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com