Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
230 ട്രെയിനുകളിലെ എല്ലാ ക്ലാസ്സുകളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 230 ട്രെയിനുകളിൽ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓൺലൈനായോ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂൺ ഒന്ന് മുതലാണ് ട്രെയിനുകൾ ഓടിത്തുടങ്ങുക. ഇതുവരെ ഓൺലൈൻ ബുക്കിങിലൂടെ 13 ലക്ഷത്തിലധികം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. Railway Reservation is open for public in all classes of 230 trains connecting various stations in the country. Bookings available online as well as through Railway reservation Counters. Since yesterday, more than 13 lakh passengers have booked the ticket: Ministry of Railways pic.twitter.com/3OHmbVjBKP — ANI (@ANI) May 22, 2020 റിസർവേഷൻ കേന്ദ്രങ്ങൾ, ജനസേവകേന്ദ്രങ്ങൾ, ഏജന്റ്, ഓൺലൈൻമുതലായ സംവിധാനങ്ങളിലൂടെ മെയ് 22 മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി പീയുഷ് ഗോയലും ഇന്നലെ അറിയിച്ചിരുന്നു. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര നടത്താൻ സാധിക്കുകയുള്ളൂ. ജനറൽ ബോഗികളും റിസർവേഷൻ കോച്ചുകളാക്കും, സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് നേരത്തെ റെയിൽവേ അറിയിച്ചിരുന്നു. Content Highlights:Railway Reservation is open for public in all classes of 230 trains connecting various stations

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com