Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സമൂഹ വ്യാപന സാധ്യത പഠിക്കാന്‍ ഐ.സി.എം.ആര്‍ സംഘം എറണാകുളത്ത്

കൊച്ചി: രാജ്യത്ത് കോവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘടിപ്പിക്കുന്ന സെറോ സർവേക്ക് ജില്ലയിൽ തുടക്കമായി. രാജ്യമൊട്ടാകെ 69 ജില്ലകളിൽ ആണ് സർവ്വേ നടത്തുന്നത്. ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി വിൽസൺ, ഡോ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എം.ആറിൽ നിന്നുള്ള ഇരുപത് അംഗ സംഘവും, ജില്ലാ ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്നിഷ്യന്മാരും പത്ത് ആശാ പ്രവർത്തകരും ചേർന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവ്വേ നടത്തുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളാണ് സർവ്വേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിലെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളിൽ നിന്നാവും സാംപിളുകൾ ശേഖരിക്കുന്നത്. ഓരോ പോയിൻ്റിൽ നിന്നും നാൽപത് സാംപിളുകൾ വീതം ജില്ലയിൽ നിന്നാകെ 400 സാംപിളുകൾ ആയിരിക്കും ഐ.സി.എം. ആർ ശേഖരിക്കുന്നത്. ഐ.സി.എം.ആറും പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകൾ നടത്തുന്നത്. ചെന്നൈ ഐ..സി.എം.ആർ - എൻ.ഐ.ആർ.ടി ഇന്റർമീഡിയേറ്റ് റഫറൻസ് ലബോറട്ടറിയിൽ ആയിരിക്കും കേരളത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധിക്കുന്നത്. കോവിഡ് വൈറസിനെതിരെ ആളുകൾ പ്രതിരോധം നേടിയിട്ടുണ്ടോ എന്നും പരിശോധന വഴി കണ്ടെത്താൻ സാധിക്കും. ഐ.സി.എം.ആറിനു പുറമെ ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും സംസ്ഥാന ആരോഗ്യ വകുപ്പുകളും ചേർന്നാണ് സർവ്വേ നടത്തുന്നത്. രാജ്യമൊട്ടാകെ 24000 പേരുടെ സാംപിളുകൾ ആണ് സർവ്വേയുടെ ഭാഗമായി ശേഖരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ആണ് സാമ്പിൾ ശേഖരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com