Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോവിഡ് - 19 മരണസംഖ്യ: ചൈനയെ മറികടന്ന് സ്‌പെയിന്‍, 24 മണിക്കൂറിനിടെ മരിച്ചത് 738 പേര്‍

മാഡ്രിഡ്: കോവിഡ് 19 മരണസംഖ്യയിൽ ചൈനയെ മറികടന്ന് സ്പെയിൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേർ കൂടി മരിച്ചതോടെ സ്പെയിനിലെ മരണസംഖ്യ 3434 ആയതായി സർക്കാർ വെളിപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയിൽ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് - 19 മരണങ്ങൾ റിപ്പോർട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേർ മരിച്ച ഇറ്റലിയിൽ നിന്നാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗൺ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്പെയിനിൽ ഒരു ദിവസംതന്നെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയയ്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. അവിടുത്തെ 47,610 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നുവോ എന്ന് വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 11 വരെയാണ് സ്പെയിനിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. സ്പെയിനിൽ മരിച്ചവരിൽ 50 ശതമാനത്തിലേറെയും മാഡ്രിഡ് പ്രദേശത്തുള്ളവരാണ്. 1825 പേർ ഇവിടെ മരിച്ചു. 14597 പേർക്കാണ് മാഡ്രിഡിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടുത്തെ ആശുപത്രികളെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാഡ്രിഡിലെ എക്സിബിഷൻ സെന്ററിൽ സൈന്യം 1500 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ഇവിടുത്തെ കിടക്കകളുടെ എണ്ണം 5500 ആക്കി ഉയർത്തി. സ്പെയിനിലെ ഏറ്റവും വലിയ കോവിഡ് -19 ആശുപത്രിയാണ് ഇപ്പോൾ അത്. Cntent Highlights;Spain Overtakes China Coronavirus Toll With 3,434 Deaths, 738 Fatalities Recorded over Past 24 Hours

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com