Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മഹാഭാരതയുദ്ധം ജയിച്ചത് 18 ദിവസം കൊണ്ട്, കൊറോണയ്ക്ക് 21 ദിവസം വേണം- മോദി

ന്യൂഡൽഹി: മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസങ്ങൾ കൊണ്ടാണെന്നും കൊറോണ വൈറസിനെതിരായ യുദ്ധത്തിന് 21 ദിവസങ്ങൾ എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ നിയോജകമണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി നടത്തിയ ചോദ്യോത്തരവേളയിലാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വീഡിയോ ലിങ്ക് വഴി ജനങ്ങളോട് മോദി സംവദിച്ചത്. ഡോക്ടർമാരോടുംനഴ്സുമാരോടുംകൊറോണ വൈറസിനെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരോടുമുള്ള മോശം പെരുമാറ്റത്തെയും ചോദ്യോത്തരവേളയിൽ മോദി അപലപിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടത്തിന്റെ ഈ മണിക്കൂറുകളിൽ വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവർ ദൈവത്തിന്റെ ഒരു രൂപമാണ്. സ്വന്തം ജീവൻ അപകടത്തിൽ പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുകയാണ് അവരിപ്പോൾ. ഡോക്ടർമാർ, വുഹാനിൽ രക്ഷാപ്രവർത്തനവുമായി പോയവർ, എയർ ഇന്ത്യ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മുൻനിരയിലുണ്ടായ മറ്റുജീവനക്കാർ.. അവരാണ് നമ്മുടെ യഥാർഥ നായകന്മാർ. നാം നിർബന്ധമായും അവരെ സഹായിക്കണം. അവർക്ക് നേരെയുളള അതിക്രമങ്ങളുടെ റിപ്പോർട്ടുകൾ ഞാൻ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷയമാണ്. ഇക്കാര്യത്തിൽ കർശന നടപടികളെടുക്കാൻ സംസ്ഥാന ഡിജിപിമാരോട് ഇതിനകം നിർദേശിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി അറിയിച്ചു. Content Highlights:Mahabharata won in 18 days but corona war need 21 days : PM Modi

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com