Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊറോണ: സംസ്ഥാനത്ത് 12 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരിൽ ഒരു വിദേശി അടക്കം 12 പേർ സുഖംപ്രാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 118 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 91 പേർ വിദേശത്ത് നിന്നും എത്തിയ മലയാളികളാണ്. 8 പേർ വിദേശികളും ബാക്കി 19 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വർക്കലയിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനാണ് രോഗമുക്തി നേടിയ വിദേശി. സംസ്ഥാനത്ത് ഇന്ന് 9 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.76542 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 76,010 ആളുകൾ വീടുകളിലും 532 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com