Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊറോണ വൈറസ് പ്രതിരോധം: നടപടി കര്‍ശനമാക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പകർച്ചവ്യാധി തടയാനുള്ള നടപടി കർശനമാക്കാൻ പ്രത്യേക ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായി തിരുവനന്തപുരത്ത് ചേർന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കാനുള്ള ഓർഡിനൻസാണിത്. കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 എന്ന പേരിലാണ് പുതിയ നിയമം. നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇതനുസരിച്ച് പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കും. സംസ്ഥാന അതിർത്തി അടച്ചിടാനും പൊതു-സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സംസ്ഥാന സർക്കാറിന് സാധിക്കും. നിയമത്തിലൂടെ പെതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലുമുള്ള ആൾക്കൂട്ടം സർക്കാരിന് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സാമൂഹ്യ നിയന്ത്രണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാനും സാധിക്കും. സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാം. ഫാക്ടറികൾ, കടകൾ, വർക്ക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സർവ്വീസുകൾക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങൾക്ക് പോലീസിന് നേരിട്ട് കേസെടുക്കാം സംസ്ഥാനത്ത് പുതുതായി ഒമ്പത് പേർക്കാണ് ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 118 ആയി ഉയർന്നു. ഇതിൽ 91 പേർ വിദേശത്തുനിന്ന് വന്നവരും എട്ട് പേർ വിദേശികളും 19 പേർ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്. 12 പേർക്ക് ഇതുവരെ രോഗം ഭേദമായി. content highlights; kerala epidemic disease act 2020, corona viru

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com