Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മെഡിക്കല്‍ കോളേജിലെ എം.സി.എച്ച്. ബ്ലോക്ക് കോവിഡ്-19 ആശുപത്രിയാക്കി മാറ്റി

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽകോഴിക്കോട് മെഡിക്കൽ കോളേജിലെ എം.സി.എച്ച്. ബ്ലോക്ക് ബുധനാഴ്ചമുതൽ കോവിഡ്-19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയാക്കിമാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീഅറിയിച്ചു. നിലവിൽ മെഡിക്കൽ കോളേജിൽ ലഭിക്കുന്ന ഒ.പി.സൗകര്യങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി)യിൽ ശിശുരോഗ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഒഴിച്ച് നിലവിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടർന്നുംലഭിക്കും. കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ ഗൈനക്കോളജി- ശിശുരോഗ ചികിത്സകൾ ലഭിക്കും. കൊറോണ ലക്ഷണങ്ങൾ അല്ലാത്ത എല്ലാ രോഗങ്ങൾക്കും സമീപത്തുള്ള താലൂക്ക് ആശുപത്രിയിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടേണ്ടതാണ്. ഇതിനായി എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരം ആറ് മണിവരെ ഒ.പി. സൗകര്യം ഉണ്ടായിരിക്കും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂർ ചികിത്സാ സൗകര്യം ലഭ്യമാണ്.സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽകൂടി കിടത്തി ചികിത്സയ്ക്കുള്ള നടപടികൾ കൈക്കൊണ്ടതായും ഡി.എം.ഒ അറിയിച്ചു. Content Highlights:MCH Block in Medical College converted to Kovid-19 hospital

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com