Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പുറത്തിറങ്ങാന്‍ പാസോ കാര്‍ഡോ വേണം, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം പകരുന്നത് സമ്പർക്കത്തിലൂടെയാണ്. റോഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂർണസമയവും വീട്ടിൽ കഴിയണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡോ അതേപോലെ പാസോ കൈയിൽ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പോലീസ് അന്വേഷിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ന്യായമായ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. ഒഴിച്ചൂകൂടാൻ പറ്റാത്ത കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. സാധാരണ ഗതിയിലുളള സൗഹൃദ സന്ദർശനങ്ങൾ, മാറ്റിവെക്കാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പൂർണമായി നടപ്പാക്കൽ ജില്ലാ പോലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരത്തിൽ ഇടപെടാൻ പോലീസിന് സാധിക്കണം. ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങൾ കളക്ടർ അടക്കുമുള്ള ജില്ലയിലെ ഉദ്യോഗസ്ഥർ ധാരണയോടെ കൈകാര്യം ചെയ്യണം. പ്രളയകാലത്ത് വീട്ടിൽ നിന്ന് പുറത്തുവരാൻ പറഞ്ഞ നിർദേശം ലംഘിച്ചവർ വലിയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്. ഇപ്പോൾ വീടിനകത്ത് കഴിയാനാണ് നിർദേശം അത് പാലിക്കപ്പെടണം. പാലിച്ചില്ലെങ്കിൽ ഭവിഷ്യത്ത് പലതരത്തിലാണ്വരിക. അവശ്യ സേവനങ്ങൾക്കായി യാത്ര ചെയ്യുന്നവരുണ്ട്. അവർക്ക് ഐഡി കാർഡുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ ജില്ലാ ഭരണസംവിധാനം താല്ക്കാലിക തിരിച്ചറിയിൽ കാർഡ് നൽകണം. ഇതിന് ഓൺ ലൈനിൽ അപേക്ഷ സ്വീകരിച്ച് ഉടൻ കാർഡുകൾ നൽകുന്ന സംവിധാനംഒരുക്കണമെന്ന്നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ വാഹനയാത്ര നടത്തുമ്പോൾ രോഗിക്കൊപ്പം ഒരാൾ മതിയെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് അപ്രായോഗികമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഇക്കാര്യത്തിൽ ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights: Corona crisis: CM tightens restrictions

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com