Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അവശതമൂലം ആരും പട്ടിണിയിലാകരുത്; തദ്ദേശ സ്ഥാപനങ്ങള്‍ ഭക്ഷണം എത്തിക്കണം - മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണിനിടെ അവശതമൂലംആരും പട്ടിണി കിടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം മൂലമോ പ്രായാധിക്യം മൂലമോ ഭക്ഷണം പാകംചെയ്യാൻ കഴിയാത്തവർക്ക് ഭക്ഷണം എത്തിക്കുന്നതിനുളള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ച് ഭക്ഷണം പാകംചെയ്ത് അവശരായവർക്ക് എത്തിച്ചു നൽകണം. ഓരോ പഞ്ചായത്തും നഗരസഭയും ആർക്കൊക്കെ ഭക്ഷണം എത്തിക്കണം എന്നത് സംബന്ധിച്ച കൃത്യമായ കണക്കെടുപ്പ് നടത്തണം. കണക്കെടുപ്പിനിടെ ആരെയെങ്കിലും വിട്ടുപോയാൽ അവർക്ക് ബന്ധപ്പെടാനും ഭക്ഷണം ആവശ്യപ്പെടാനും പ്രത്യേക ഫോൺ നമ്പർ നൽകും. ഇത്തരത്തിൽ ഫോണിൽ വിളിച്ച് ആവശ്യപ്പെടുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകണം. പാചകക്കാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തും. ഭക്ഷണ വിതരണ സംവിധാനങ്ങൾ പ്രാദേശിക ആവശ്യം പരിഗണിച്ച് ഏർപ്പെടുത്തണം. ഭക്ഷണം വിതരണം ചെയ്യുന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം എന്നതാണ് പ്രധാനകാര്യം. നാട്ടിലെ നിലവിലുള്ള സാഹചര്യം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ളതാണ്. എന്നാൽ ആരും പട്ടിണി കിടക്കാൻ ഇടയാവരുത്. വ്യക്തികളോട് ഭക്ഷണം ആവശ്യപ്പെടാൻ ശങ്കിക്കുന്നവരെ മുന്നിൽക്കണ്ടാണ് പ്രത്യേക ടെലിഫോൺ നമ്പർ ഏർപ്പെടുത്തുന്നത്. ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങൾപട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാൻ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. Content Highlights: Community Kitchen Coronavirus CM Pinarayi Vijayan

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com