Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കേരളം പലപ്പോഴും അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതാണ്; നാം അതിജീവിക്കും- മന്ത്രി കെ.കെ. ശൈലജ

കേരളം പലപ്പോഴും അത്ഭുതങ്ങൾ കാണിച്ചിട്ടുള്ളതാണെന്നും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നാം വിജയിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പി.കെ. ശ്രീകുമാറുമായി നടത്തിയ സംഭാഷണത്തിലാണ് ടീച്ചർ ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ചെലവഴിക്കാൻ കിട്ടുന്ന കാശ് തുലോം പരിമിതമാണ്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന നികുതിവിഹിതം പലപ്പോഴും ഒന്നിനും തികയാറില്ല. കേരളത്തിലാണെങ്കിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ ആ വിഹിതം പലപ്പോഴും നമുക്ക് ലഭിക്കാറില്ല. രാജ്യം ആരോഗ്യമേഖലയിൽ ചിലവഴിക്കുന്നത് മൊത്തം ജി.ഡി.പിയുടെ ഒരു ശതമാനമാണ്. പിന്നോക്കം നിൽക്കുന്നുവെന്ന് നമ്മൾ പറയുന്ന ആഫ്രിക്കൻ രാജ്യങ്ങൾ പോലും അഞ്ചു ശതമാനമാണ് ചിലവഴിക്കുന്നത്. അമേരിക്ക 18 ഉം ബ്രിട്ടൺ 20 ഉം സ്കാൻഡിനേവിയൻ രാജ്യങ്ങൾ 30 ശതമാനത്തോളമാണ് ചിലവഴിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ഒരുശതമാനത്തിൽ താഴെയുള്ള തുകകൊണ്ട് എങ്ങനെയാണ് ഈ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക. എന്നാൽ കേരളത്തിലെ രീതികൾ അങ്ങനെയല്ല. നാം 1957 മുതൽ തുടരുന്ന ചില മെത്തേഡുകളുണ്ട്. അതൊരു പ്രത്യേക പോളിസിയുട ഭാഗമായുള്ളതാണ്. അത് ജനകീയമായിട്ട് കാര്യങ്ങളെ കാണുക എന്നതാണ്. മൊത്തം ജനങ്ങൾക്ക് ഗുണകരമായി കാര്യങ്ങൾ ചെയ്യുക. ആദ്യ ഇ.എം.എസ് സർക്കാരിന്റെ തുടർച്ചയായാണ് പിന്നീട് വന്ന ഇടത് സർക്കാരുകൾ പ്രവർത്തിച്ചത്. അതിന്റെ ഭാഗമായി നമുക്ക് ലഭിക്കുന്ന കാശിനെക്കാൾ കൂടുതൽ കാര്യങ്ങൾ നമുക്ക് ആർജിക്കാനായി. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളെ കൊറോണ ബാധിച്ചിട്ടുണ്ട്. കേരളവും അതീവ ജാഗ്രതയിലാണ്. പക്ഷെ നമ്മൾ നേരിടുകയും അതിജീവിക്കുകയും ചെയ്യും. ആഴ്ചപ്പതിപ്പ് വാങ്ങാം ടീച്ചറമ്മ വിളികളെ കുറിച്ചുള്ള നിലപാടും ശൈലജ ടീച്ചർ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരാൾ അമ്മ എന്ന് വിളിച്ചാൽ സന്തോഷമേയുള്ളു. താൻ കാണുന്നത് അത്ഭുതം കാണിക്കുന്ന അമ്മ എന്ന നിലയിലല്ല. വ്യക്തിപരമായ അത്തരമൊരു കേന്ദ്രീകരണത്തിലേക്ക് പോകുന്നത് ശരിയല്ല എന്നാണ് അഭിപ്രായം. മുഖ്യമന്ത്രി ഞങ്ങൾക്ക് തരുന്ന ഒരു സപ്പോർട്ട് ഉണ്ട്. അത് പ്രധാനമാണ്. അതിന്റെ ഭാഗമായാണ് മിഷനൊക്കെ കൊണ്ടുപോകുന്നത്. ഒരാൾ ഒറ്റക്ക് ചെയ്യുന്നതല്ല. ടീം വർക്കാണ്. അവരെ താൻ തന്റെ കുടുംബമായി കരുതുന്നതായും കെ.കെ ശൈലജ ടീച്ചർ വ്യക്തമാക്കി. അഭിമുഖത്തിന്റെ പൂർണരൂപം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കാം Content Highlights: kk shailaja interview Mathrubhumi weekly

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com