Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഡല്‍ഹിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: ആകെ രോഗികള്‍ 35

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ച് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഇതിൽ ഒരാൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളാണ്. ഇതോടെ രാജ്യതലസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 35 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം സമ്പൂർണ ലോക്ക് ഡൗണിൽ ജനം ബുദ്ധിമുട്ടിയതോടെ ആവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും ഡൽഹി നിവാസികൾക്ക് ചില ഇളവുകൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. സമീപത്തുള്ള കടകളിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങാൻ ജനങ്ങൾക്ക് കർഫ്യൂ പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യ സർവീസുകളുടെ ലഭ്യത എല്ലാവർക്കും ഉറപ്പാക്കാൻ അത്തരം ജോലിക്കാർ പുറത്തിറങ്ങുമ്പോൾ കമ്പനി ഐഡി കാർഡ് കാണിച്ചാൽ മതി. അതില്ലാത്തവർക്ക് ഇ-പാസ് ഏർപ്പെടുത്തും. 1031 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഇ-പാസ് അനുവദിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം ബുധനാഴ്ച 606 ആയി ഉയർന്നു. പതിനൊന്ന് പേർ ഇതുവരെ മരിച്ചു. content highlights;Five new coronavirus cases confirmed in Delhi, total now at 35

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com