Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ഞങ്ങള്‍ വെറും ഉപകരണങ്ങള്‍': ഇറാന്റെ ഒരേയൊരു ഒളിമ്പിക് മെഡല്‍ ജേത്രി രാജ്യം വിട്ടു

ടെഹ്റാൻ: ഇറാനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഏക വനിതയായ കിമിയ അലിസാദേഹ് രാജ്യംവിട്ടു. കാപട്യവും നുണകളും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തിൽ തുടരാനാവില്ലെന്ന് അവർ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. ഹോളണ്ടിലേക്കാണ് അവർ പോയതെന്നാണ് വിവരം. ഇറാന്റെ മിസൈൽ അബദ്ധത്തിൽ യുക്രൈൻ വിമാനം തകർത്തതിനെത്തുടർന്ന് രാജ്യമാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കെ അലിസാദേഹിന്റെ പലായനം ഹസൻ റൂഹാനി ഭരണകൂടത്തിന് തിരിച്ചടിയായി. 2016 റിയോ ഒളിമ്പിക്സിൽ തയ്ക്കോണ്ടോയിലാണ് അലിസാദേഹ് വെങ്കലമെഡൽ നേടിയത്. തന്റെ വിജയം രാഷ്ട്രീയനേട്ടത്തിനായി അധികൃതർ ഉപയോഗിക്കുകയായിരുന്നെന്ന് അവർ ആരോപിച്ചു. ഇറാനിൽ അടിച്ചമർത്തപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകളിൽ ഒരാളാണ് ഞാൻ. അവർ ഏതു വസ്ത്രം ധരിക്കാൻ പറയുന്നോ അത് ഞാൻ ധരിക്കുന്നു. അവർ പറഞ്ഞുതരുന്നത് ആവർത്തിക്കുക മാത്രം ചെയ്യുന്നു. സ്വന്തമായി അഭിപ്രായം പറയാൻപോലും പറ്റില്ല. ഞങ്ങൾ വെറും ഉപകരണങ്ങൾ. -അലിസാദേഹ് പറഞ്ഞു. യൂറോപ്പിൽനിന്ന് തനിക്ക് ക്ഷണമൊന്നും കിട്ടിയിട്ടില്ലെന്ന് അലിസാദേഹ് വ്യക്തമാക്കി. ഇപ്പോൾ ഏതുരാജ്യത്താണെന്ന് അവർ സ്ഥിരീകരിച്ചുമില്ല. ഈ വർഷത്തെ ടോക്യോ ഒളിമ്പിക്സിൽ താരം മത്സരിച്ചേക്കാം. എന്നാൽ, അത് ഇറാന്റെ പതാകയ്ക്കു കീഴിലായിരിക്കില്ല. View this post on Instagram با سلام آغاز کنم، با خداحافظی یا تسلیت؟ سلام مردم مظلوم ایران، خداحافظ مردم نجیب ایران، تسلیت به شما مردم همیشه داغدار ایران. شما مرا چقدر میشناسید؟ فقط آنطور که در مسابقات، در تلویزیون، یا در حضور مقامات دیدهاید. اجازه دهید حالا آزادانه، هویت سانسور شدهام را معرفی کنم. میگویند کیمیا پس از این چیزی نخواهد شد. خودم از این هم فراتر میروم و میگویم قبل از این هم چیزی نبودهام: «من کیمیا علیزاده، نه تاریخسازم، نه قهرمانم، نه پرچمدار کاروان ایران» من یکی از میلیونها زن سرکوب شده در ایرانم که سالهاست هر طور خواستند بازیام دادند. هر کجا خواستند بردند. هر چه گفتند پوشیدم. هر جملهای دستور دادند تکرار کردم. هر زمان صلاح دیدند، مصادرهام کردند. مدالهایم را پای حجاب اجباری گذاشتند و به مدیریت و درایت خودشان نسبت دادند. من برایشان مهم نبودم. هیچکداممان برایشان مهم نیستیم، ما ابزاریم. فقط آن مدالهای فلزی اهمیت دارد تا به هر قیمتی که خودشان نرخ گذاشتند از ما بخرند و بهرهبرداری سیاسی کنند، اما همزمان برای تحقیرت، میگویند: فضیلت زن این نیست که پاهایش را دراز کند! من صبحها هم از خواب بیدار میشوم پاهایم ناخودآگاه مثل پنکه میچرخد و به در و دیوار میگیرد. آنوقت چگونه میتوانستم مترسکی باشم که میخواستند از من بسازند؟ در برنامه زنده تلویزیون، سوالهایی پرسیدند که دقیقاً بخاطر همان سوال دعوتم کرده بودند. حالا که نیستم میگویند تن به ذلت دادهام. آقای ساعی! من آمدم تا مثل شما نباشم و در مسیری که شما پیش رفتید قدم برندارم. من در صورت تقلید بخشی از رفتارهای شما، بیش از شما میتوانستم به ثروت و قدرت برسم. من به اینها پشت کردم. من یک انسانم و میخواهم بر مدار انسانیت باقی بمانم. در ذهنهای مردسالار و زنستیزتان، همیشه فکر میکردید کیمیا زن است و زبان ندارد! روح آزرده من در کانالهای آلوده اقتصادی و لابیهای تنگ سیاسی شما نمیگنجد. من جز تکواندو، امنیت و زندگی شاد و سالم درخواست دیگری از دنیا ندارم. مردم نازنین و داغدار ایران، من نمیخواستم از پلههای ترقی که بر پایه فساد و دروغ بنا شده بالا بروم. کسی به اروپا دعوتم نکرده و در باغ سبز به رویم باز نشده. اما رنج و سختی غربت را بجان میخرم چون نمیخواستم پای سفره ریاکاری، دروغ، بی عدالتی و چاپلوسی بنشینم. این تصمیم از کسب طلای المپیک هم سختتر است، اما هر کجا باشم فرزند ایران زمین باقی میمانم. پشت به دلگرمی شما میدهم و جز اعتماد شما در راه سختی که قدم گذاشتهام، خواسته دیگری ندارم. A post shared by 𝓚𝓲𝓶𝓲𝓪 𝓐𝓵𝓲𝔃𝓪𝓭𝓮𝓱🌟 (@kimiya.alizade) on Jan 11, 2020 at 6:40am PST Content Highlights: Irans only female Olympic medalist Kimia Alizadeh Zenoorin defected to Europe

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com