Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വാല്‍വെര്‍ദയെ പുറത്താക്കി; ബാഴ്‌സയ്ക്ക്‌ പുതിയ പരിശീലകന്‍

ബാഴ്സലോണ: ലാ ലിഗക്ലബ്ബ് ബാഴ്സലോണ പരിശീലകൻ ഏണസ്റ്റൊ വാൽവെർദയെ പുറത്താക്കി. സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് നടപടി. റയൽ ബെറ്റിസിന്റെ മുൻ പരിശീലകനായ ക്വികെ സെറ്റിയെൻ ആണ് പുതിയ പരിശീലകൻ. 2022 വരെയുള്ള കരാറിൽ സെറ്റിയെൻ ഒപ്പുവെച്ചു. 61-കാരനായ സെറ്റിയെൻ സ്പെയിനിന്റെ ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച സെറ്റിയെനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ബാഴ്സ വ്യക്തമാക്കി. ബാഴ്സലോണയുടെ അതേ പരിശീലന രീതിയാണ് സെറ്റിയനും പിന്തുടരുന്നത്. ഇതു തന്നെയാണ് 61-കാരനെ ബാഴ്സയിലെത്തിച്ചതും. നിലവിൽ ലാ ലിഗയിൽ ബാഴ്സ ഒന്നാം സ്ഥാനത്താണ്. ചാമ്പ്യൻ ലീഗിൽ ബാഴ്സ അവസാന പതിനാറിലെത്തിയിട്ടുണ്ട്. ഇനി ഇറ്റാലിയൻ ടീം നാപ്പോളിയുമായാണ് പ്രീ ക്വാർട്ടർ മത്സരം. 55-കാരനായ വാൽവെർദ 2017 മെയ് മാസത്തിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി ക്യാമ്പ് നൗവിലെത്തുന്നത്. വാൽവെർദയുടെ കീഴിൽ രണ്ട് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഡെൽറേയും ഒരു സൂപ്പർ കോപ്പ് കിരീടവും ബാഴ്സ നേടിയിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനം വാൽവെർദയ്ക്ക് വിനയാകുകയായിരുന്നു. ഒരു തവണ ലിവർപൂളിനോടും മറ്റൊരു തവണ എ.എസ് റോമയോടും തോറ്റ് ബാഴ്സലോണ പുറത്താകുകായിരുന്നു. രണ്ടും ബാഴ്സക്ക് നാണക്കേടുണ്ടാക്കിയ വൻ തോൽവികളായിരുന്നു. Content Highlights: Barcelona sack manager Ernesto Valverde

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com