Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആറു കളികള്‍ ബാക്കി; ബ്ലാസ്റ്റേഴ്‌സിനത് ആറു ഫൈനലുകള്‍

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചത് 12 മത്സരങ്ങൾ, ഇനി ബാക്കിയുള്ളത് ആറു കളികൾ. എല്ലാം ജയിച്ചാൽ ഒരുപക്ഷേ, പ്ലേ ഓഫ് ഉറപ്പിക്കാം. ജയിക്കണമെന്നുറപ്പിച്ചിറങ്ങിയ രണ്ടു കളികളിലും ലക്ഷ്യം നേടിയത് ടീമിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്. ലക്ഷ്യം കഠിനം തുടരെ രണ്ടു കളികളിൽ ജയിച്ച് നില മെച്ചപ്പെടുത്തിയെങ്കിലും ടീമിന് മുന്നോട്ടുപോകണമെങ്കിൽ കഠിനാധ്വാനവും ഒപ്പം ഭാഗ്യവുംകൂടി വേണ്ടിവരും. ലീഗിലെ മുൻനിരക്കാരായ എഫ്.സി. ഗോവ, ബെംഗളൂരു എഫ്.സി., ഒഡിഷ എഫ്.സി. തുടങ്ങിയ ടീമുകൾക്കെതിരേ ഇനി കളികൾ ബാക്കിയുണ്ട്. ഒരോ കളിയും ഓരോ ഫൈനലാണെന്ന് പരിശീലകൻ എൽകോ ഷട്ടോരിതന്നെ പറഞ്ഞിട്ടുമുണ്ട്. ചില അഴിച്ചുപണികൾ തുടക്കത്തിൽ ടീം കളിച്ചിരുന്നത് 4-1-4-1, 4-2-3-1 ശൈലികളിലായിരുന്നു. എന്നാൽ, വിദേശകളിക്കാർക്ക് തുടരെവന്ന പരിക്കുകൾ ടീമിന്റെ ഘടനയെ ബാധിച്ചു. രണ്ടു വിദേശതാരങ്ങളെ മാത്രം വെച്ച് അഞ്ച് വിദേശികൾ കളിക്കുന്ന ടീമുകൾക്കെതിരേ ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടിവന്നിട്ടുമുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പരമ്പരാഗത 4-4-2 ഫോർമേഷനിലേക്ക് ഷട്ടോരി ടീമിനെ മാറ്റിയത്. ഇതിന് മറ്റൊരു കാരണംകൂടിയുണ്ട്. മെസ്സി ബൗളിയെന്ന ആറടിക്കാരൻ സ്ട്രൈക്കറുടെ സാന്നിധ്യം. ടീമിലെ പ്രമുഖ വിദേശതാരങ്ങൾക്ക് പരിക്കേറ്റപ്പോൾ ആദ്യ ഇലവനിൽ ഇടംകിട്ടിയ മെസ്സിക്ക് ഇന്ന് പരിശീലകന്റെ ഗെയിം പ്ലാനിൽ നിർണായക റോളുണ്ട്. ഉയരവും കരുത്തും പരന്നുകളിക്കാനുള്ള കഴിവുമാണ് മെസ്സിയെ അവിഭാജ്യഘടകമാക്കുന്നത്. മെസ്സി മുന്നേറ്റത്തിലുണ്ടെങ്കിൽ നായകനും സ്ട്രൈക്കറുമായ ബർത്തലോമ്യു ഓഗ്ബെച്ചയ്ക്ക് താഴേക്കിറങ്ങി പ്രതിരോധച്ചുമതലകൾകൂടി വഹിക്കാൻകഴിയും. എ.ടി.കെ.യ്ക്കെതിരായ കളിയിൽ ഈ തന്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. മെസ്സി മുന്നേറ്റത്തിൽ കളിക്കുമ്പോൾ സഹകളിക്കാർക്ക് എതിർഗോൾമുഖത്ത് സ്പേസ് ലഭിക്കും. ഹാളിച്ചരൺ നർസാറിക്ക് ഗോൾ നേടിയാൻ ലഭിച്ച സ്പേസ് പോലും മെസ്സി ഇഫക്ടിൽനിന്നാണ്. പ്രതിരോധത്തിന് പ്രധാന്യം നൽകുന്ന 4-4-2 ഫ്ളാറ്റ് ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയ്ക്കെതിരേ ഭൂരിഭാഗം സമയവും കളിച്ചത്. പ്രതിരോധത്തിലെ കരുത്തൻ ജിയാനി സ്യൂവെർലൂണിന്റെ അഭാവമാണ് അതിനു കാരണം. മധ്യനിരക്കാരായ മുസ്തഫ നിങ്ങിനും മരിയോ അർക്വിസിനും പ്രതിരോധത്തിലായിരുന്നു കൂടുതൽ ചുമതല. വിങ്ങർമാരായ സെയ്ത്യസെൻ സിങ്ങും നർസറിയുമാണ് മെസ്സിക്കൊപ്പം ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. ഒഗ്ബെച്ച മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കുകയും ചെയ്തു. സെയ്ത്യസെന്നിന്റെ വരവ് ടീമിന്റെ ആക്രമണത്തിന്റെ മൂർച്ചകൂട്ടിയിട്ടുണ്ട്. ഇതിനൊപ്പം മുസ്തഫ മികച്ച ഡിസ്ട്രോയറായി മാറിയിട്ടുണ്ട്. കണക്കിലെ കളി 12 കളിയിൽ മൂന്ന് ജയം, അഞ്ച് സമനില, നാല് തോൽവി. ജയം കുറവാണ് ടീമിന്. എന്നാൽ, തോൽവിയും കുറവാണ്. കാരണം 12 കളിയിൽ എട്ടു കളിയിൽ ടീം അപരാജിതരാണ്. പരിക്ക് വേട്ടയാടിയിട്ടും ടീമിന് പിടിച്ചുനിൽക്കാൻ സാധിച്ചിട്ടുണ്ട്. പാസിങ്ങിൽ ടീം രണ്ടാം സ്ഥാനത്തുണ്ട്. ഗോവയാണ് ഒന്നാമത്. ഷോട്ടുകളിലും ടച്ചുകളിലും മൂന്നാം സ്ഥാനത്തും. ഇതിനേക്കാൾ വലിയൊരുകാര്യം, കളിച്ച 12 കളിയിൽ 11-ലും പന്ത് കൈവശംവെച്ചതിൽ ആധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നു. ബെംഗളൂരു എഫ്.സി.ക്കെതിരേ മാത്രമാണ് ആധിപത്യം കിട്ടാതെപോയത്. ആക്രമണത്തിലും ടീം മോശമല്ല. ജയിക്കാൻ കഴിയുമായിരുന്ന ഒന്നുരണ്ടു കളികൾ സമനിലയിലായതാണ് ടീമിന് തിരിച്ചടിയായത്. ആദ്യത്തെ കളിക്കുശേഷം ഇതുവരെ മുഴുവൻ വിദേശതാരങ്ങളുമായി ടീമിന് കളിക്കാൻ കഴിഞ്ഞിട്ടുമില്ല. Content Highlights:remaining Six games are like six finals for The Kerala Blasters

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com