Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആരു വേണം? ധവാനോ രാഹുലോ; തലവേദനയ്ക്കിടെ ഇന്ത്യ ഇന്ന് ഓസീസിനെതിരേ

മുംബൈ: ലോകേഷ് രാഹുലിന്റെ സ്ഥിരതവേണോ അതല്ല ശിഖർ ധവാന്റെ പരിചയസമ്പത്തുവേണോ? ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ, പ്രതിഭാധാരാളിത്തം സൃഷ്ടിച്ച സുഖകരമായൊരു തലവേദനയിലാണ് ടീം ഇന്ത്യ. രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയതോടെ മികച്ച മൂന്ന് ഓപ്പണർമാരായി ഇന്ത്യൻ ടീമിൽ. ഈ ധർമസങ്കടത്തിന് ചൊവ്വാഴ്ച ഉത്തരമാകും. മത്സരം ഉച്ചയ്ക്ക് 1.30 മുതൽ മുംബൈയിൽ. തള്ളാനും കൊള്ളാനും വയ്യ കഴിഞ്ഞ ഏകദിന ലോകകപ്പിൽ രോഹിത് ശർമയും ശിഖർ ധവാനുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ ശിഖർ ധവാൻ സെഞ്ചുറി നേടിയിരുന്നു. ലോകകപ്പിനിടെ ധവാന് പരിക്കേറ്റപ്പോൾ ഓപ്പണറായി ലോകേഷ് രാഹുൽ വന്നു. ഇപ്പോൾ ഓപ്പണിങ്ങിൽ ഉജ്ജ്വല ഫോമിലാണ് രാഹുൽ. പരിക്കുമാറിയ ശിഖർ ധവാൻ ഈയിടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ തിരിച്ചെത്തി. ആ പരമ്പരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയതിനാൽ ധവാനും രാഹുലും ഓപ്പൺ ചെയ്തു. ലോകത്തെ ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളായ രോഹിതിനെ മാറ്റിനിർത്താനാകില്ല. അപ്പോൾ ധവാൻ, രാഹുൽ എന്നിവരിലൊരാൾ മാറേണ്ടിവരും എന്നാണ് വിലയിരുത്തൽ. ഭാവിയുടെ താരമായ രാഹുലിനെ മറ്റൊരു പൊസിഷനിലെങ്കിലും കളിപ്പിക്കണം എന്ന അഭിപ്രായവുമുണ്ട്. ഋഷഭ് പന്തിനുപകരം വിക്കറ്റ്കീപ്പർ ഗ്ലൗ രാഹുലിനെ ഏൽപ്പിക്കുമോ എന്നതും കൗതുകകരമാണ്. രണ്ടിലൊരാൾ പുറത്തിരിക്കേണ്ടിവരും. അതൊരു പ്രശ്നമായി കാണുന്നില്ല - ഇന്ത്യൻ ബാറ്റിങ് കോച്ച് വിക്രം റാത്തോർ പറഞ്ഞു. ഓപ്പണിങ് കഴിഞ്ഞാൽ കോലി, ശ്രേയസ്സ് അയ്യർ എന്നിവർ സ്ഥാനമുറപ്പിക്കുമ്പോൾ ആറാം നമ്പറിൽ കേദാർ ജാദവ്, മനീഷ് പാണ്ഡെ എന്നിവരിൽനിന്ന് ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരും. രവീന്ദ്ര ജഡേജയെ കളിപ്പിച്ചാൽ പിന്നീട് ഒരു സ്പിന്നർക്ക് മാത്രമേ അവസരമുണ്ടാകൂ. കുൽദീപ് യാദവിനാണ് കൂടുതൽ സാധ്യത. കഴിഞ്ഞ ലോകകപ്പ് സെമിക്കുശേഷം ഏകദിനം കളിച്ചിട്ടില്ലാത്ത ജസ്പ്രീത് ബുംറ ഈ ഫോർമാറ്റിലേക്ക് ചൊവ്വാഴ്ച തിരിച്ചെത്തും. ശാർദൂൽ ഠാക്കൂർ രണ്ടാം പേസറായി സ്ഥാനമുറപ്പിച്ചാൽ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവരിലൊരാൾക്കേ അവസരം കിട്ടൂ. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ് എന്നീ പേസർമാർ നിർണായകമാകും. ടെസ്റ്റിൽ അപാര ഫോമിൽ കളിക്കുന്ന ബാറ്റ്സ്മാൻ മാർനസ് ലെബൂഷെയ്ൻ ഇവിടെ ഏകദിനത്തിൽ അരങ്ങേറ്റംകുറിക്കാനൊരുങ്ങുന്നു. Content Highlights:India vs Australia 1st ODI at Mumbai

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com