Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സന്നിധാനം തിരക്കിലമര്‍ന്നു, മകരസംക്രമ പൂജകള്‍ക്കൊരുങ്ങി ശബരിമല

പത്തനംതിട്ട: ശബരിമല മകരവിളക്ക് നാളെ നടക്കും. പമ്പാസദ്യയും പമ്പവിളക്കും ഇന്ന് വൈകിട്ട് നടക്കും. നാളെ പുലർച്ചെ 2.09നാണ് മകരസംക്രമ പൂജ നടക്കുക. മകരവിളക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് സന്നിധാനം. ഇതിന്റെ ഭാഗമായ ശുദ്ധിക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ടുമുതൽ ശുദ്ധിക്രിയകൾ തുടങ്ങിയിരുന്നു. രാവിലെ 10 മുതൽ നെയ്യഭിഷേകം നടത്തുന്നത് നിർത്തിയിരിക്കുകയാണ്. മകരവിളക്കിന് ശേഷം മാത്രമേ നെയ്യഭിഷേകമുള്ളു. ബിംബ ശുദ്ധിക്രിയകളും കലശവും കഴിയുന്നതോടെ സന്നിധാനത്തെ പ്രധാന ചടങ്ങുകൾ കഴിയും. ഉച്ചയ്ക്ക് ശേഷം പമ്പാ സദ്യ നടക്കും. അതിന് ശേഷം വൈകിട്ട് പമ്പവിളക്ക് എന്ന ചടങ്ങുണ്ടാകും. ഇന്ന് വൈകിട്ടോടെ ളാഹയിലെ വനംവകുപ്പിന്റെ സത്രത്തിലേക്ക് തിരുവാഭരണ യാത്രയെത്തും. മകര പൂജയ്ക്ക് മുമ്പ് തിരുവാഭരണം സന്നിധാനത്ത് എത്തിക്കും. സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 15ന് പുലർച്ചെ 2.09നാണ് മകരസംക്രമ പൂജ നടക്കുന്നത്. അതിനാൽ ഇന്ന് വൈകിട്ട് നട തുറന്നാൽ രാത്രി ശബരിമല നട അടയ്ക്കില്ല. ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് സൂര്യൻ കടക്കുന്ന സമയമാണ് മകരസംക്രമ പൂജ നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഭക്തരുടെ വലിയ ഒഴുക്കാണ് സന്നിധാനത്തേക്ക്. മകരവിളക്ക് ദർശനം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവർമലയിറങ്ങുകയുള്ളു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായും ഇവിടെക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മകരവിളക്കും മകര ജ്യോതിയും കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പർണശാലകൾ കെട്ടി തമ്പടിച്ചിട്ടുണ്ട്. ഭജനയും അയ്യപ്പ സ്തുതികളുമായി ഭക്തർ ഇവിടെ കഴിയുകയാണ്. മകര പൂജകൾക്ക് ശേഷം അടയ്ക്കുന്ന നട പുലർച്ചെ നാലിന് വീണ്ടും തുറക്കും. Content Highlights:Sabarimala ready for Makara sankram puja

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com