Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചൈനയില്‍ റോഡില്‍ രൂപപ്പെട്ട വമ്പന്‍ ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞു; ആറുപേര്‍ മരിച്ചു

ബെയ്ജിങ്: ചൈനയിൽ റോഡിൽ പെട്ടെന്ന് രൂപപ്പെട്ട വമ്പൻ ഗർത്തത്തിലേക്ക് ബസ് മറിഞ്ഞു. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉൾപ്പെടെ ആറോളം പേർ മരിച്ചു. ഇതിൽ ഒരു കൊച്ചുകുഞ്ഞും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. പത്തിലധികം പേരെ കാണാതായി. ഫോട്ടോ: എ.എഫ്.പി. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖിങ്ഹായ്പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങിൽ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്റ്റോപ്പിൽ തിങ്കളാഴ്ചയാണ് സംഭവം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽനിന്ന് രക്ഷപ്പെടാൻ ആളുകൾ ഓടുന്നതിന്റെ വീഡിയോകൾ പുറത്തെത്തിയിട്ടുണ്ട്. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗർത്തം രൂപപ്പെട്ടത്. ബസ് ഗർത്തത്തിലേക്ക് വീണതിനു പിന്നാലെ ഗർത്തത്തിനുള്ളിൽനിന്ന് സ്ഫോടനവും ഉണ്ടായി. റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുന്നതു മൂലം അപകടങ്ങളുണ്ടാകുന്നത് ചൈനയിൽ ഇതാദ്യമായല്ല. 2016ൽ സെൻട്രൽ ഹെനാൻ പ്രവിശ്യയിലെ റോഡിൽഗർത്തം രൂപപ്പെട്ടിരുന്നു. മൂന്നുപേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. #China A bus fell into a suddenly developed sinkhole when passengers were boarding the bus at the bus stop. Explosions and fire are visible from the sinkhole. This happened in Xining, Qinghai Province; some sources suggest 13 were injured and 2 are still missing. pic.twitter.com/ieB1TdnfvX — W. B. Yeats (@WBYeats1865) January 13, 2020 content highlights:huge sinkhole swallows bus in china

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com