Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കേരളത്തിനൊപ്പം പഞ്ചാബും; പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

ചണ്ഡീഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സർക്കാരും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചേക്കും. ജനുവരി 16 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരിക്കും പ്രമേയം അവതരിപ്പിച്ചേക്കുകയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയ്ക്കെതിരെയാകും പഞ്ചാബ് സർക്കാരിന്റെ പ്രമേയം. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമതീരുമാനമെടുക്കും. നേരത്തെ കേരള നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതേ മാതൃക പിന്തുടർന്നാണ് പഞ്ചാബ് സർക്കാരും പ്രമേയം അവതരിപ്പിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. Content Highlights: after kerala assembly, punjab may be bring resolution against caa in coming assembly session

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com