Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദീപികയ്ക്ക് തന്നെപ്പോലൊരു ഗുരുവിന്റെ ഉപദേശം ആവശ്യമാണ് - ബാബ രാംദേവ്

ഇന്ദോർ:ദീപിക പദുക്കോൺ, രാഷ്ട്രീയ-സാമൂഹിക അവബോധം വർദ്ധിപ്പിക്കണമെന്ന് യോഗാ ഗുരു ബാബ രാംദേവ്. അവർക്ക് ബാബ രാംദേവിനെപ്പോലെ ഒരു ഉപദേശകനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വ്യാവസായികാവശ്യത്തിന് ഇന്ദോറിൽ എത്തിയപ്പോഴായിരുന്നു രാം ദേവിന്റെ പ്രതികരണം. ജെഎൻയു വിദ്യാർഥികൾക്ക് പിന്തുണയുമായി ജനുവരി 5ന് ദീപിക ക്യാമ്പസിലെത്തിയിരുന്നു. പിന്തുണയറിയിച്ച് എത്തിയെങ്കിലും വിദ്യാർഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാർഥികൾക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാർഥി നേതാക്കളിൽ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു. സർവകലാശാല ക്യാമ്പസിൽ മുഖംമൂടിധാരികൾ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ദീപികയുടെ സന്ദർശനം. ആക്രമണത്തിൽ പരിക്കേറ്റ സ്ററുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷുൾപ്പടെയുള്ള വിദ്യാർഥികൾക്കൊപ്പം നിൽക്കുന്ന ദീപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ ചിത്രമായ ഛപാക്കിന്റെ പ്രചാരണത്തിനാണ് നടി ജെ.എൻ.യു.വിലെത്തിയതെന്ന് ബി.ജെ.പി. നേതാക്കൾ പരിഹസിച്ചു. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും നടിയെ എതിർത്തും പിന്തുണച്ചും പോസ്റ്റുകൾ പ്രചരിച്ചു. Content Highlights:Deepika Padukone needs an adviser like Baba Ramdev, says Baba Ramdev

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com