Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഭിന്നശേഷിക്കാരനായ വാഹന നിര്‍മാതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര

ഭിന്നശേഷിക്കാരനായ സംരംഭകന് സഹായഹസ്തം നീട്ടി മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ അറുപതുവയസുകാരൻ വിഷ്ണു പട്ടേലിനാണ് ആനന്ദ് മഹീന്ദ്ര സഹായവുമായെത്തിയത്. ശ്രവണവൈകല്യമുള്ളയാളാണ് വിഷ്ണു. ഉപയോശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ച് വിഷ്ണു ബൈക്കുകൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു ട്വിറ്റർ ഉപയോക്താവാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. വിഷ്ണുവിന്റെ കഥ വിസ്മയകരമാണെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. വിഷ്ണുവിന്റെ വർക്ക്ഷോപ്പ് നവീകരിക്കുന്നതിന് നിക്ഷേപം നടത്താൻ സാധിക്കുമോയെന്ന് അറിയാൻ അദ്ദേഹവുമായി ബന്ധപ്പെടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വ്യക്തമാക്കി. വിഷ്ണു തന്നെ പ്രചോദിപ്പിച്ചുവെന്നും രാജ്യത്തെ, അദ്ദേഹത്തെ പോലെയുള്ള ചെറുകിട സംരംഭകരുടെ സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിന് ഒരുകോടി രൂപ പ്രാഥമിക ഫണ്ട് എന്നനിലയിൽ വ്യക്തിപരമായി നീക്കിവെക്കാൻ തീരുമാനിച്ചതായും ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ വ്യക്തമാക്കുന്നു. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏഴോളം ബൈക്കുകൾ താൻ ഇതിനോടകം നിർമിച്ചിട്ടുള്ളതായി 2019ൽ വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു പറഞ്ഞിരുന്നു. ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്നായിരുന്നു വിഷ്ണു ഇവയെല്ലാം നിർമിച്ചിരുന്നത്. ആളുകൾ ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയുന്നു. ഞാൻ അതിൽനിന്ന് ബൈക്കുകൾ ഉണ്ടാക്കുന്നു. ഭിന്നശേഷിക്കാർക്ക്, അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സാധിക്കുന്ന മുച്ചക്രവാഹനം ഉണ്ടാക്കുക എന്നതാണ് ആഗ്രഹമെന്നും വിഷ്ണു അന്ന് വ്യക്തമാക്കിയിരുന്നു. Fabulous story. I'll reach out to him to see if I can invest in upgradations for his workshop. In fact he's inspired me to personally set aside ₹1 cr as an initial fund to invest in micro entrepreneurs like him in the country. So much talent & innovation waiting for recognition https://t.co/hM46jv264o — anand mahindra (@anandmahindra) January 11, 2020 content highlights:anand mahindra offers help to differently abled entrepreneur

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com