Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍

തിരുവനന്തപുരം: മജിസ്ട്രേറ്റിനെ ചേംബറിൽ കയറി വെല്ലുവിളിച്ചതിന് പുറമെ ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷന്റെ പ്രമേയം. വാഹനാപകട കേസിലെ നഷ്ടപരിഹാരം ഓൺലൈനായി കക്ഷികൾക്ക് നൽകണമെന്ന ഉത്തരവിനെതിരെയാണ് പ്രമേയം. പ്രമേയത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഹൈക്കോടതിയുടെ 3/2019 നമ്പർ സർക്കുലർ അനുസരിച്ചുള്ള ഉത്തരവിനെതിരെയാണ് തിരുവനന്തപുരം ബാർ അസോസിയേഷന്റെ വിവാദ നടപടി. വാഹനാപകടക്കേസിലെ നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ട് വഴി കക്ഷികൾക്ക് നേരിട്ട് നൽകാനായിരുന്നു ഉത്തരവ്. ഇടനിലക്കാരടക്കം നഷ്ടപരിഹാരത്തുക കക്ഷികളിൽ നിന്ന് തട്ടിയെടുക്കുന്നത് തടയാനായിരുന്നു കോടതി ഉത്തരവിറക്കിയത്. എന്നാൽ ഇതിന് പിന്നാലെ തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രമേയം പാസാക്കുകയായിരുന്നു. അഭിഭാഷകരുടെ അവകാശങ്ങൾക്കെതിരെയാണ് കോടതിയുടെ നടപടിയെന്നും അദാലത്തുകളിൽ നിന്ന് അഭിഭാഷകർ വിട്ടുനിൽക്കണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു പ്രമേയം. ഇതേപ്പറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജില്ലാ ജഡ്ജി എന്നിവരെ അറിയിക്കാനും പ്രമേയ തീരുമാനത്തിലുണ്ട്. പ്രമേയവുമായി എല്ലാ അഭിഭാഷകരും സഹകരിക്കാനും നിർദ്ദേശമുണ്ടായിരുന്നു. അതേസമയം ബാർ അസോസിയേഷൻ നടപടി അസാധാരണമെന്നാണ് മുതിർന്ന നിയമവിദഗ്ധർ പറയുന്നത്. വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ ചേംബറിൽ കയറി കൈയേറ്റത്തിന് ശ്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാർ അസോസിയേഷന്റെ മറ്റൊരു നടപടിയും വിവാദമാകുന്നത്. Content Highlights:Thiruvananthapuram Bar Association passes resolution against HC order

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com