Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'രാജ്യത്ത് ഭീതി നിലനിൽക്കുന്നു, ഞാനത് പറയും';അമിത്ഷായുടെ മുഖത്ത് നോക്കി രാഹുല്‍ ബജാജ്

മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്ത് നോക്കി പറഞ്ഞ് മുതിർന്ന വ്യവസായി രാഹുൽ ബജാജ്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാരും വൻകിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ് അവാർഡ് ചടങ്ങിലായിരുന്നു രാഹുൽ ബജാജിന്റെ വിമർശനം. സൃഷ്ടിച്ചെടുത്ത അത്തരമൊരു അന്തരീക്ഷം നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചടങ്ങിൽ അമിത് ഷാ തുറന്ന് സമ്മതിക്കുകയും ചെയ്തു. ഞങ്ങൾ ഭയപ്പെടുന്നു...അത്തരമൊരു അന്തരീക്ഷം തീർച്ചയായും നമ്മുടെ മനസ്സിലുണ്ട്. പക്ഷേ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാൽ ഞാൻ തുറന്ന് പറയും. പക്ഷേ നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട് ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. രണ്ടാം യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഞങ്ങൾക്ക് ആരേയും വിമർശിക്കാമായിരുന്നു. നിങ്ങളുടെ സർക്കാർ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ നിങ്ങളെ പരസ്യമായി വിമർശിച്ചാൽ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമില്ല. ഞാൻ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവർക്കും അത്തരമൊരു തോന്നലുണ്ടെന്ന് കരുതുന്നു. എല്ലാവർക്കുമായി സംസാരിക്കാൻ എനിക്കാവില്ല. പക്ഷേ എനിക്ക് പറയാതിരിക്കാനാവില്ല", രാഹുൽ ബജാജ് പറഞ്ഞു. വൻ കരഘോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്ത ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ എതിരേറ്റത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ തുടങ്ങിയ വ്യവസായികളും അമിത് ഷായെ കൂടാതെ നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും വേദിയിലിരിക്കെയാണ് രാഹുൽ ബജാജ് ഇങ്ങനെ പറഞ്ഞത്. മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പേര് പറയാതെ അദ്ദേഹത്തെ ജയിലിലടച്ചതിനേയും ഗോഡസയെ രാജ്യസ്നേഹിയെന്ന് പ്രജ്ഞാ സിങ് ലോക്സഭയിൽ വിശേഷിപ്പിച്ചതിനേയുമടക്കം രാഹുൽ ബജാജ് ചടങ്ങിൽ വിമർശിച്ചു. എന്റെ പേര് നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കില്ല, ജവഹർലാൽ നെഹ്റുവാണ് തനിക്ക് രാഹുൽ എന്ന് നാമകരണം ചെയ്തതെന്ന് പറഞ്ഞ്ക്കൊണ്ടാണ് അദ്ദേഹംതുടങ്ങിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണം സമൂഹത്തിലുണ്ടായിട്ടുള്ള സ്പഷ്ടമായ ഭയമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ മുതിർന്ന വ്യവസായിയുടെ തുറന്ന് പറച്ചിൽ. സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള അക്രമം ഭയപ്പെട്ട് കഴിയുകയാണെന്ന് നിരവധി വ്യവസായികൾ തന്നോട് പറഞ്ഞിരുന്നുവെന്നും മൻമോഹൻ പറഞ്ഞിരുന്നു. രാഹുൽ ബജാജിന് ശേഷം പ്രസംഗിച്ച അമിത് ഷാ മറുപടി നൽകി. ആരും ഭയപ്പെടേണ്ട ആവശ്യമില്ലെങ്കിലും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിൽ, അന്തരീക്ഷം മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്ന് ഷാ പറഞ്ഞു. നിരവധി പത്രങ്ങളിൽ കോളമിസ്റ്റുകൾ മോദിയേയും എൻഡിഎ സർക്കാരിനേയും വിമർശിച്ച്ക്കൊണ്ട് എഴുതുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനം വരുന്നത് എന്നതാണ് സത്യം.എന്നിട്ടും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ, അന്തരീക്ഷം മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമം നടത്തേണ്ടിവരും. എന്നാൽ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ആരെയും ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.ഏതെങ്കിലും വിമർശനത്തെക്കുറിച്ച് ആശങ്കപ്പെടാൻ ഞങ്ങൾ ഒന്നും മറച്ച് വെച്ച് ചെയ്തിട്ടില്ല". സർക്കാർ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത്, ഞങ്ങൾക്ക് ഭയമില്ല ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ, ഞങ്ങൾ അതിന്റെ യോഗ്യത നോക്കുകയും ഞങ്ങളുടെ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. Content Highlights:industrialist Rahul Bajaj on Saturday told Amit Shah to his face that there was an atmosphere of fear in the country

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com