Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ചിലവെത്ര, പ്രയോജനങ്ങളെന്തൊക്കെ? വിവരങ്ങള്‍ രഹസ്യമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളുടെ ചിലവുകൾ രഹസ്യമാക്കിവെച്ച് സർക്കാർ. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളെക്കുറിച്ച് നിയമസഭയിലും വിവരാവകാശപ്രകാരവും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല. വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു എന്ന മറുപടിയാണ് സർക്കാർ ഇതിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിയമസഭയിൽ ഐ.സി ബാലകൃഷ്ണൻ സർക്കാരിനോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഏതൊക്കെ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്നതായിരുന്നു അതിൽ ഒരു ചോദ്യം. ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകളുടെ വിശദാശങ്ങളാണ് ഐ.സി ബാലകൃഷ്ണൻ ചോദിച്ചത്. സന്ദർശനങ്ങൾ എന്തിന് വേണ്ടിയായിരുന്നു അതിനായി ഓരോമന്ത്രിക്കും ചിലവായ തുക എത്രയൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് നിയമസഭയിൽ അദ്ദേഹം ഉന്നയിച്ചത്. എന്നാൽ ഇവയ്ക്കെല്ലാം വിവരം ശേഖരിച്ചുവരുന്നുവെന്ന് മാത്രമാണ് സർക്കാർ മറുപടി നൽകിയത്. ഐ.സി ബാലകൃഷ്ണൻ ഈ ചോദ്യങ്ങൾ ചോദിച്ചതിന് ഒന്നര വർഷങ്ങൾക്ക് ശേഷം 13-06-2019ൽ എൻ.എ നെല്ലിക്കുന്ന് എംഎൽഎ ചോദ്യങ്ങൾ വീണ്ടും നിയമസഭയിൽ ഉന്നയിച്ചു. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ച ആറ് ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. അതിനും വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് മറുപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഇതുസംബന്ധിച്ച ചോദ്യം പി.കെ ബഷീർ ചോദിച്ചു. അപ്പോഴും മറുപടി പഴയതുതന്നെ. ഇതുകൂടാതെ വിവരാവകാശ നിയമപ്രകാരം നിരവധി ആളുകൾ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. എന്നാൽ ഇതുവരെ ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. ഇതാണ് സർക്കാർ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതായുള്ള ആരോപണത്തിന് കാരണം. Content Highlights:Govt hides CMs Foreign visit details

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com