Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മഹാരാഷ്ട്ര: എന്‍സിപിക്ക് സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കും, ഫഡ്‌നവിസ് പ്രതിപക്ഷ നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സർക്കാരിൽ ശരത് പവാറിന്റെ എൻസിപിക്ക് സുപ്രധാന വകുപ്പുൾ ലഭിച്ചേക്കും. 43-ൽ 16 മന്ത്രിമാർ എൻസിപിയിൽ നിന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന് 12 ഉം ശിവസേനക്ക് 15 ഉം മന്ത്രിമാരുണ്ടാകും. സ്പീക്കർ പദവി കോൺഗ്രസിനാണ് നൽകയിരുന്നത്. വോട്ടെടുപ്പിൽ നിന്ന്ബിജെപിപിൻമാറിയതോടെകോൺഗ്രസ് നേതാവ് നാനാ പട്ടോളെയെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി പദവും എൻസിപിക്കാണ്. ആഭ്യന്തര വകുപ്പ് എൻസിപി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ശരത് പവാറിന്റെ അടുത്ത അനുയായി ആയ ജയന്ത് പാട്ടീലാകും ഈ വകുപ്പ് കൈകാര്യം ചെയ്യുക. നേരത്തെയുള്ള എൻസിപി-കോൺഗ്രസ് സർക്കാരിൽ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയമുണ്ട്. ശരത് പവാറിന്റെ സഹോദര പുത്രൻ അജിത് പവാറിന്റെ പേരാണ് ഉപമുഖ്യന്ത്രി പദത്തിലേക്ക് പറഞ്ഞ് കേൾക്കുന്നത്. നേരത്തെ ബിജെപി പാളയത്തിലേക്ക് പോയി മടങ്ങി എത്തിയ അദ്ദേഹത്തിന്റെ കാര്യത്തിൽ ഇതുവരെ പാർട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. റവന്യൂ വകുപ്പ് കോൺഗ്രസിനായിരിക്കും. ബാലാസാഹെബ് തെറാട്ടോ മുൻ മുഖ്യമന്ത്രി അശോക് ചവാനോ ഈ വകുപ്പ് കൈകാര്യം ചെയ്യും. വ്യവസായവും ധനകാര്യവുമടക്കം ശിവസേന കൈകാര്യം ചെയ്തേക്കും.അതിനിടെ, ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. Content Highlgihts:NCP May Get Key Maharashtra Ministries-Devendra Fadnavis elected as Leader of Opposition

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com