Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബിക്കിനിയണിഞ്ഞാല്‍ ഇന്ധനം സൗജന്യമെന്ന് പരസ്യം; റഷ്യയിലെ പെട്രോള്‍ പമ്പിൽ സംഭവിച്ചത്...

ബിക്കിനി ധരിച്ചു വരുന്നവർക്ക് വാഹനത്തിൽ സൗജന്യമായി ഇന്ധനം നിറച്ചു കൊടുക്കുമെന്ന് പെട്രോൾ പമ്പിന്റെ പരസ്യം കണ്ട് അവിടേക്ക് ബിക്കിനിധാരികളുടെ ഒഴുക്കായിരുന്നു. കൂടാതെ ട്വിറ്ററിൽ ബിക്കിനിഡ്രസ് എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങിലാവുകയും ചെയ്തു. സൗജന്യമായി ഇന്ധനത്തിനായി പമ്പിലെത്തിയവരിൽ പുരുഷന്മാരായിരുന്നു അധികമെന്നതാണ് ഇതിലെ കൗതുകം. റഷ്യയിലെ സമാരയിൽ ഒൽവി ഗ്യാസ് സ്റ്റേഷനാണ് കൗതുകകരമായ വാഗ്ദാനം നൽകിയത്. കേട്ടപാതി കേൾക്കാത്ത പാതി വർണവൈവിധ്യമാർന്ന ബിക്കിനികളുമണിഞ്ഞ് പമ്പിലേക്ക് ആളുകളെത്തി. കിട്ടിയ അവസരം മുതലെടുത്ത് ബിക്കിനി ധരിക്കാൻ ആവേശം കാണിച്ചത് പുരുഷന്മാരായിരുന്നു. മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമുണ്ടായിരുന്ന സൗജന്യത്തിനുപരി ബിക്കിനി ധരിക്കുക എന്നതായിരുന്നു പലരുടേയും ലക്ഷ്യം. പെട്രോൾ പമ്പിൽ ബിക്കിനിയും ഹൈഹീൽസും ധരിച്ചെത്തിയ പുരുഷന്മാരുടെ ഫോട്ടോകൾ ട്വിറ്ററിൽ വൻ ഹിറ്റായി. Rusyada bir petrol sirketi bikini ile gelene bedava benzin kampanyası yapmış sadece erkekler katılmış 😂😂😂 pic.twitter.com/wImMtnDY1B — Hizli (@Hizli067) 16 November 2019 ബിക്കിനിയണിഞ്ഞ പുരുഷന്മാരുടെ ഫോട്ടോയ്ക്ക് താഴെ ഹോട്ട് എന്നാണ് പലരും കമന്റ് ചെയ്തത്. ഇന്ത്യയിൽ ഇതൊരിക്കലും കാണാനാവില്ലെന്ന് ഇന്ത്യാക്കാരനായ ചന്ദ്രശേഖര രാജ് സുബ്ബയ്യ കമന്റ് ചെയ്തു. ബിക്കിനി സുന്ദരന്മാരെ കണ്ട് ചിരിയടക്കാനാവാത്തവരും ധാരാളം. Content Highlights: Petrol Pump Offered Free Fuel To People Wearing Bikinis, Russia

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com