Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സാമ്പത്തിക പ്രശ്‌നം; വോഡഫോണ്‍ ഐഡിയയും എയര്‍ടെലും താരിഫ് നിരക്ക് വര്‍ധിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരവും സുപ്രീംകോടതി വിധിയെ തുടർന്ന് വൻതുക കുടിശ്ശികയായി വന്നതിനേയും തുടർന്ന് ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ മൊബൈൽഫോൺ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ ഒന്ന് മുതൽ വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം. വോഡഫോൺ ഐഡിയയാണ് താരിഫ് നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എയർടെലും രംഗത്തുവരികയായിരുന്നു. എന്നാൽ നിരക്ക് വർധനവ് ഏത് രീതിയിലായിരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയില്ല. സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങൾക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോൺ ഐഡിയയുടെ വെളിപ്പെടുത്തൽ. എയർടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനികൾ താരിഫ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഡേറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോൺ ഐഡിയയുടെ താരിഫ് പ്ലാനുകൾ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡേറ്റയോടുകൂടിയുള്ള റീച്ചാർജ് പായ്ക്കുകൾ ആരംഭിക്കുന്നത്. എയർടെലിന്റെ പ്രതിമാസ പ്ലാനുകൾ ആരംഭിക്കുന്നത് 24 രൂപയിലാണ്. ഡേറ്റയോടുകൂടിയുള്ള പ്ലാനുകൾ 35 രൂപ മുതലാണ് കമ്പനി നൽകുന്നത്. Content Highlights:vodafone idea and airtel to increase tariff plans from december

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com