Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സാമ്പത്തിക പ്രതിസന്ധി: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വി.ഡി സതീശൻ എം.എൽ.എയാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. അതേസമയം പ്രതിപക്ഷം ആശങ്കപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്ന് മറുപടി പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ട്. മറ്റ് മാസങ്ങളേക്കാൾ ഈ മാസം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട നികുതി കുടിശ്ശിക ലഭിക്കാതെ വന്നതിനാലാണെന്ന് മന്ത്രി പറഞ്ഞു. 1600 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് നഷ്ടപരിഹാരമായി ലഭിക്കേണ്ടതുണ്ട്. ആ പണം ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ 6,000 കോടിയുടെ കുറവാണ് വന്നിരിക്കുന്നത്.ഇക്കാരണങ്ങളാലാണ് ഇത്തവണ ഇത്രയും പ്രശ്നങ്ങളുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു. ധന മാനേജ്മെന്റിലെ പാളിച്ച, വിഭവ സമാഹരണത്തിലെ പിടിപ്പുകേട്, നിയന്ത്രണമില്ലാത്ത ചിലവ്, ധൂർത്ത് എന്നിവ മൂലമുള്ള ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന പ്രതിസന്ധി ഉണ്ടാക്കിയെന്ന് കാണിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. Content Highlights:Economic crisis in Kerala; Opposition seeks adjournment motion

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com