Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജെഎന്‍യു വിദ്യാര്‍ത്ഥി സമരം ഇന്നും തുടരും: പിന്തുണയുമായി അധ്യാപകരും പ്രതിഷേധത്തില്‍

ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനയടക്കമുള്ള വിഷയങ്ങളിൽ ജെഎൻയു വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്നും തുടരും. ഇതിനിടെ വിദ്യാർത്ഥികളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അധ്യാപക സംഘടനകൾ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ യോഗം ചേരും. വിദ്യാർഥികൾ ഇന്നലെ പാർലമെന്റിലേക്ക് നടത്തിയ ലോങ് മാർച്ചിലായിരുന്നു പോലീസിന്റെ മർദനം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്ന് അധ്യാപകർ ആരോപിച്ചു. വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും ചോരയൊലിച്ചുനിൽക്കുന്ന സമരക്കാരുടേയുമൊക്കെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ വാർത്തകളിലും നിറഞ്ഞിരുന്നു. അതേ സമയം വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണങ്ങൾ ഡൽഹി പോലീസ് നിഷേധിച്ചു. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാനവവിഭശേഷി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് വിദ്യാർഥി യൂണിയനുമായും ജെഎൻയു അധികൃതരുമായും ഹോസ്റ്റൽ പ്രസിഡന്റുമാരുമായും ചർച്ച നടത്തും. വിദ്യാർത്ഥികൾതിങ്കളാഴ്ച മാനവവിഭവ ശേഷി മന്ത്രാലയത്തിന് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾ നടത്തി വരുന്ന സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടന്നു. Content Highlights:JNU protest-students to continue demonstration today-support teachers

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com