Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പി. മോഹനന്റെ പ്രസ്താവന: ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: മാവോവാദികളുടെ പിന്നിൽ മുസ്ലീം തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പരാമർശം സ്വാഗതം ചെയ്ത് ബിജെപി. വിഷയത്തിൽ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ബിജെപി തുടക്കംമുതലെ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണെന്നും ശബരിമല വിഷയത്തിലും, മാവോവാദി വിഷയത്തിലും സിപിഎം നിലപാട് ബിജെപിക്ക് സമാനവും സ്വാഗതാർഹവുമാണെന്നും ഗോപാലകൃഷ്ണൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സിപിഎമ്മിന്റെ ഉള്ളിൽ കടന്നുകയറിയിട്ടുള്ള മുസ്ലിം തീവ്രവാദ പ്രവർത്തനമാണ് പി മോഹനൻ പ്രസ്താവന കാണിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറയുന്നു. യുഎപിഎ പിൻവലിക്കണമെന്ന പറഞ്ഞ പി.ബിയുടെ മുഖത്ത് എറ്റ പിണറായിയുടെ പ്രഹരമാണ് സിപിഎം ജില്ല സെക്രട്ടറി പി.മോഹനന്റെ പ്രസ്താവന. ഈ കാര്യത്തിൽ യുഎപിഎ പിൻവലിക്കണമെന്ന സിപിഎമ്മിന്റെ സംസ്ഥാന നിലപാട് തിരുത്തണമെന്നും ഗോപാലകൃഷ്ണൻ പറയുന്നു. Content Highlights:Muslim Terrorism and Maoism. BJP leader b gopalakrishnan welcoms CPM dist secretarys comment

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com