Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിന് ചർച്ച നടത്താമെന്ന് സുപ്രീംകോടതി. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയിൽ ശവസംസ്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ ഹർജിയിലായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്. ശവ സംസ്കാരം നടത്താൻ അനുമതി നൽകിയില്ലെങ്കിലും ഇതു സംബന്ധിച്ച് യാക്കോബായ സഭക്ക് നിയമനടപടികൾ സ്വീകരിക്കാമെന്ന്കോടതിപറഞ്ഞു. 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സഭകൾ തമ്മിലുള്ള തർക്കത്തിൽ നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് സംസ്ഥാന സർക്കാരിന് ചർച്ച നടത്താമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. Content Highlights:sabha conflict-state government can negotiate-dispute-supreme court

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com