Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു;മദ്രാസ് ഐഐടിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് മദ്രാസ് ഐഐടിയിൽ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിർത്തിയത്. ഐഐടി ഡയറക്ടർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഫാത്തിമയുടെ മരണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്ന് ഡീൻ വിദ്യാർഥി പ്രതിനിധികൾക്ക് ഉറപ്പ് നൽകി. വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ ഐഐടി അധികൃതർ പൂർണമായി അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്കരിക്കും. മാനസിക സമ്മർദം ലഘൂകരിക്കാൻ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. വിദ്യാർഥികൾ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യാമെന്ന ഉറപ്പും ഡീൻ നൽകിയതോടെയാണ് സമരം പിൻവലിക്കുന്നതെന്ന് വിദ്യാർഥികൾ അറിയിച്ചു Content Highlights; Demands Accepted; says students

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com