Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പെണ്‍മക്കളെ ആശ്രമത്തില്‍ തടഞ്ഞുവെച്ചു, നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി ദമ്പതിമാര്‍

അഹമ്മദാബാദ്: വിവാദ സന്യാസി നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി ദമ്പതിമാർ ഗുജറാത്ത് ഹൈക്കോടതിയിൽ. തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. ജനാർദ്ദന ശർമ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കോടതിയെ സമീപിച്ചത്. 2013ൽ ഇവർ തങ്ങളുടെ ഏഴുമുതൽ 15 വയസുവരെയുള്ള നാല് പെൺകുട്ടികളെ നിത്യാനന്ദയുടെ ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടികളെ അവരുടെ അഭിപ്രായം ചോദിക്കാതെ നിത്യാനന്ദ ധ്യാനപീഠത്തിന്റെ അഹമ്മദാബാദിലെ ശാഖയായ യോഗിനി സർവജ്ഞപീഠം എന്ന സ്ഥാപനത്തിലേക്ക് മാറ്റി. ഇതറിഞ്ഞ് മക്കളെ കാണാനായി അവിടെ എത്തിയെങ്കിലും കാണാൻ അനുവദിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പോലീസ് സഹായത്തോടെ പിന്നീട് പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ അവിടെ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും മുതിർന്ന രണ്ട് കുട്ടികൾ മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. മക്കളെ അവിടെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഭയപ്പെടുന്നുവെന്നും ഇവർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് മക്കളെ കോടതിയിൽ ഹാജരാക്കി തങ്ങൾക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മാത്രമല്ല സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത മറ്റ് പെൺകുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. Content Highlights:The couple has also asked for an investigation into other minors kept at the institute

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com