Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അരലക്ഷവുമായി ഗുരുവായൂരിലെത്തി,സമ്പാദിച്ചത് കോടികൾ...

ഗുരുവായൂർ:ഒരിക്കൽ ഐ.പി.എസുകാരനാണെന്നു തെറ്റിദ്ധരിച്ച് വിബിൻ കാർത്തിക്കിന് സല്യൂട്ട് കൊടുത്തവരാണ് ഗുരുവായൂർ പോലീസ്. അതേ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കൈകൾ കൊണ്ടുതന്നെ വിലങ്ങ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് വിബിന്. അന്ന് 'ഐ.പി.എസ്. ഓഫീസർ' ആയിരുന്ന വിബിൻ കൃത്യം ഒരു വർഷം കഴിയുമ്പോഴേയ്ക്കും പ്രതിയായി ഗുരുവായൂർ സ്റ്റേഷനിലേക്ക് വരേണ്ടിവരുമെന്ന് കരുതിയിട്ടുണ്ടാകില്ല. 'തിരിച്ച് സല്യൂട്ട് താടാ'..എന്ന് സ്റ്റേഷനിലെ ഒരു പോലീസുകാരൻ 'ഐ.പി.എസുകാരൻ' പ്രതിയോട് പരിഹാസരൂപേണ പറഞ്ഞത്രേ. വ്യാഴാഴ്ച രാവിലെ തിരൂരിൽനിന്ന് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ പ്രതി മുഖം താഴ്ത്തിപ്പിടിച്ചിരുന്നു. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ ലോക്കപ്പ് ഇല്ലാത്തതിനാൽ വിബിനു ചുറ്റും വളരെ കരുതലോടെയായിരുന്നു പോലീസ്. കൈപ്പിടിയിൽനിന്ന് രക്ഷപ്പെട്ട വിബിൻ കാർത്തിക്കിനെ ഒന്നര ആഴ്ചക്കു ശേഷം പിടികൂടിയെങ്കിലും പോലീസിന്റെ നാണക്കേട് മാറിയിട്ടില്ല. ഈ പ്രതിയ്ക്കുവേണ്ടി ക്ഷേത്രദർശനത്തിന് അകമ്പടി പോകുകവരെ ടെമ്പിൾ പോലീസ് ചെയ്തുകൊടുത്തു. പോരാത്തതിന് പോലീസിന്റെ കുടുംബസംഗമത്തിൽ മുഖ്യാതിഥിയുമാക്കി. എന്നാൽ, നാണക്കേട് മറച്ചുവെയ്ക്കാൻ കുടുംബസംഗമത്തിൽ വിബിൻ കാർത്തിക് പങ്കെടുത്തിരുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് പോലീസിന്റെ ശ്രമം. അയാൾ സംഗമത്തിൽ പ്രസംഗിക്കുന്ന ചിത്രങ്ങൾ പോലീസിന്റെതന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചുകഴിഞ്ഞിരുന്നു. സീലും ബാങ്ക് സ്റ്റേറ്റ്മെന്റും ഉണ്ടാക്കിയത് തനിച്ച് തൃശ്ശൂർ: വ്യാജരേഖകൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്ധനായിരുന്നു വിബിൻ. സീലുകൾ, ബാങ്കിന്റെ സ്റ്റേറ്റ്മെന്റുകൾ എന്നിവ ഇയാൾ സ്വയം ഉണ്ടാക്കുകയായിരുന്നു. ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ് ഇയാൾ ഉണ്ടാക്കിയിരുന്നത്. ഐ.ടി. രംഗത്ത് നല്ല പ്രായോഗിക പരിജ്ഞാനം ഉണ്ടായിരുന്ന ഇയാൾക്ക് ഇത് വലിയ പ്രയാസമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാൾ വ്യാജരേഖ ഉണ്ടാക്കിത്തുടങ്ങിയത് അമ്മയ്ക്കു വേണ്ടിയാണ്. മലബാർ ദേവസ്വത്തിൽ ജീവനക്കാരിയായിരുന്ന അമ്മ ശ്യാമള വ്യാജരേഖ കാണിച്ച് വായ്പ എടുക്കാൻ ശ്രമം നടത്തി. ഇതിനായി ശമ്പള സർട്ടിഫിക്കറ്റിന്റെ വ്യാജരേഖ ഉണ്ടാക്കിക്കൊടുത്തത് വിബിനായിരുന്നു. ഇതു കാണിച്ച് വായ്പ എടുത്തത് പിടിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പിടിക്കപ്പെട്ടിട്ടും വ്യാജരേഖ ഉണ്ടാക്കാനുള്ള മകന്റെ കഴിവിനെ അമ്മ പ്രോത്സാഹിപ്പിച്ചു. അഖിലേന്ത്യാ എൻട്രൻസിൽ 68-ാം റാങ്കുകാരനെന്ന് വിബിൻ തൃശ്ശൂർ: പഠനകാലത്ത് അതിസമർഥമായൊരു വിദ്യാർഥിയായിരുന്നു താനെന്ന് പോലീസിനോട് വിബിൻ. അറസ്റ്റിലായ ശേഷം ഡി.ഐ.ജി.ഓഫീസിൽ കൊണ്ടു വന്നപ്പോഴാണ് ഇയാൾ പോലീസിനോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ, പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. തലശ്ശേരിയിലെ സ്കൂൾപഠനശേഷം അഖിലേന്ത്യാ എൻജിനീയറിങ് എൻട്രൻസ് എഴുതിയപ്പോൾ 68-ാം റാങ്കാണ് തനിക്ക് കിട്ടിയതെന്നാണ് ഇയാൾ പറഞ്ഞത്. ഇതേത്തുടർന്ന് കോഴിക്കോട് എൻ.ഐ.ടി.യിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പ്രവേശനം കിട്ടിയെന്നും പറഞ്ഞു. പക്ഷേ, രണ്ടു കൊല്ലം മാത്രമേ അവിടെ പഠിക്കാനായുള്ളൂ. ക്രിക്കറ്റ് കമ്പം പഠനത്തിൽ ഉഴപ്പാൻ ഇടയാക്കിയെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഹോട്ടൽ മാനേജ്മെന്റിനു പോയെങ്കിലും അതും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ അവകാശപ്പെടുന്നു. തുടർന്ന് അമേരിക്കയ്ക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് പണം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാജരേഖകൾ ഉണ്ടാക്കുകയായിരുന്നത്രേ. പാസഞ്ചറിൽ യാത്ര; ഗുവാഹാട്ടിയിലേക്ക് കടക്കാൻ ശ്രമം തൃശ്ശൂർ: കോഴിക്കോട്ടെ വീട്ടിൽ കഴിഞ്ഞ 27-ന് പോലീസ് എത്തിയപ്പോൾ പിൻവാതിലിലൂടെ കടന്നുകളഞ്ഞ വിബിൻ കാർത്തിക് മറ്റു സംസ്ഥാനങ്ങളിലായിരുന്നു ഇത്രനാളും. മൊബൈൽ ഫോൺ ഇയാൾ ഉപയോഗിച്ചിരുന്നില്ല. പാസഞ്ചർ തീവണ്ടികളിലാണ് യാത്രചെയ്തിരുന്നത്. ചെറിയ തുകയേ ടിക്കറ്റിന് വരൂ എന്നതും കൂടുതൽ സമയം യാത്രചെയ്യാമെന്നതുമാണ് പാസഞ്ചർ യാത്ര തിരഞ്ഞെടുക്കാൻ കാരണം. റെയിൽവേ സ്റ്റേഷനുകളിലും ഏറെ സമയം ചെലവഴിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ തീരെ ചെലവുകുറഞ്ഞ ലോഡ്ജുകളിൽ ഇടയ്ക്ക് മുറിയെടുത്തിരുന്നു. ഡൽഹിയിൽനിന്ന് ഗുവാഹാട്ടിക്കു കടക്കാനുള്ള പദ്ധതിയിലായിരുന്നു ഇയാളുടേത്. ഈ ഘട്ടത്തിലാണ് പണം സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. പരിചയമുള്ള ഒരാളിനെ ഏതോ ഒരു ഫോണിൽനിന്ന് ബന്ധപ്പെട്ടതും അങ്ങനെയാണ്. അത് അറസ്റ്റിൽ എത്തുകയായിരുന്നു. അരലക്ഷവുമായി ഗുരുവായൂരിലെത്തി,സമ്പാദിച്ചത് കോടികൾ... ഗുരുവായൂർ: വെറും അരലക്ഷം രൂപയുമായി 2013-ൽ ഗുരുവായൂരിൽ എത്തിയ വിബിൻ കാർത്തിക് സമ്പാദിച്ചുകൂട്ടിയത് കോടികൾ. വടകരയിൽ വീട് വാങ്ങാൻ പത്തു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു. തിരിച്ചടവ് വീഴ്ച വന്നപ്പോൾ ബാങ്കുകാർ വീട് ജപ്തി ചെയ്തു. ബാക്കി കിട്ടിയ 55,000 രൂപയുമായി അമ്മയും മകനും ഗുരുവായൂരിലെത്തി. തുടർന്നാണ് ഗുരുവായൂരിൽ ഫ്ളാറ്റ് വാങ്ങി താമസിക്കുന്നതും വായ്പത്തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നതും. ഇതിനിടയിൽ കുമരകത്തുള്ള റിസോർട്ടിൽ ജോലി ചെയ്തു. അവിടെ സഹപ്രവർത്തകന്റെ ലാപ് ടോപ്പും 30,000 രൂപയും മോഷ്ടിച്ചതിന് മൂന്നുമാസം ജയിൽശിക്ഷ അനുഭവിച്ചു. കുമരകത്ത് വെയിറ്ററായി ജോലി ചെയ്യവേ സഹപ്രവർത്തകന്റെ തിരിച്ചറിയൽ കാർഡുപയോഗിച്ച് തിരുവനന്തപുരം എസ്.ബി.ടി.യിൽനിന്ന് കാറിന് വായ്പയെടുത്ത് മുങ്ങി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലാണ് ഗുരുവായൂരിലെ വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. മൊത്തം വാങ്ങിയ 12 കാറുകളിൽ 11 എണ്ണവും വിറ്റു. ഇതുവരെ മൂന്നു ബാങ്കുകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഓരോ ബാങ്കിൽ നിന്നും വായ്പയെടുത്ത് അമ്മയും മകനും ആർഭാട ജീവിതത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. Content Highlights:other-son duo swindles Money from banks, Crime News

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com