Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഡല്‍ഹി കോടതി പരിസരത്തെ സംഘര്‍ഷം; രണ്ട് ഐപിഎസുകാരെ സ്ഥലംമാറ്റി

ന്യൂഡൽഹി: ഡൽഹിയിൽ കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സ്പെഷൽ കമ്മീഷണർ സഞ്ജയ് സിങ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരേന്ദർ കുമാർ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പിൽ സ്പെഷൽ കമ്മീഷണർ ആയും റെയിൽവേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയിൽവേ ഡിസിപി ദിനേശ് കുമാർ ഗുപ്തയെ ഉത്തരമേഖലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശിച്ചിരുന്നു. നവംബർ രണ്ട് ശനിയാഴ്ചയാണ് ഡൽഹി തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തിൽ പോലീസ് വാഹനം തട്ടിയതും പാർക്കിങിനെചൊല്ലിയുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിച്ചു. അഭിഭാഷകർ പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു അഭിഭാഷകന് വെടിയേറ്റു. സംഭവസമയത്ത് കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെയും അഭിഭാഷകർ മർദിക്കുകയും ക്യാമറകൾ നശിപ്പിക്കുകയും മൊബൈലുകൾ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. Content Highlights:Clashes Between Police and Lawyers Outside Tis Hazari Court: Two IPS Officers Transferred

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com