Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അയോധ്യാ വിധി: ചീഫ് ജസ്റ്റിസ് യു.പി ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും വിളിപ്പിച്ചു

ന്യൂഡൽഹി: അയോധ്യാ വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ അയോധ്യയിലെസാഹചര്യങ്ങൾ വിലയിരുത്താൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിർദേശം. അടുത്തയാഴ്ച കേസിൽ വിധി വരും. വിധി പറയുന്നതിന് മുന്നോടിയായിഉത്തർപ്രദേശിലേക്കുമാത്രം നാലായിരത്തോളം അർധസൈനികരെ അയച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ ജില്ലയിലെങ്ങും ഡിസംബർ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രനഗരിയിലെത്തുന്നവരെ നിരീക്ഷിക്കാനായി പോലീസും സുരക്ഷാസേനയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡ്രോൺക്യാമറകൾ ഉൾപ്പെടെയുള്ളവയും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനപോലീസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളെല്ലാംകൂടി 17,000-ത്തോളം സുരക്ഷാസേനാംഗങ്ങൾ അയോധ്യയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലും അത്രതന്നെപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരീക്ഷിക്കുന്നു. തർക്കസ്ഥലത്ത് നാലുഘട്ട പരിശോധനയാണ് പോലീസ് നടത്തുന്നത്.മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ ഇടുന്നതു വിലക്കി ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ഝാ ഉത്തരവിട്ടിട്ടുണ്ട്. ഇതിനാൽ പോസ്റ്റുകളെല്ലാം പോലീസ് സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അയോധ്യയിലെ തർക്കഭൂമി രാം ലല്ല, നിർമോഹി അഖാഢ, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനൽകിയ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടത്. content highlights:CJI Gogoi to Meet UP Chief Secy, Top Cop

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com