Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ശാന്തന്‍പാറ കൊലപാതകം 'ദൃശ്യം മോഡല്‍'; കുഴിച്ചിട്ടത് ചത്ത പശുക്കുട്ടിയെ ആണെന്ന് വസീം

രാജാക്കാട് (ഇടുക്കി): ശാന്തൻപാറ ഫാം ഹൗസിൽ ജീവനക്കാരനായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ കുഴിച്ചിട്ടത് റിജോഷിന്റെ മൃതദേഹമാണെന്നത് മറയ്ക്കാൻ വസീം ഒരു കഥമെനഞ്ഞു. ചത്ത പശുക്കുട്ടിയെ ആണ് കുഴിച്ചിട്ടതെന്നായിരുന്നു വസീം പറഞ്ഞുവിശ്വസിപ്പിച്ചത്. ഈ വാർത്ത വായിക്കുമ്പോൾ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ഓർമ്മവരും. പാതി കത്തിയ റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട ശേഷം താൻ ചത്ത പശുവിനെ കുഴിച്ചിട്ടെന്നും ഈ ഭാഗത്ത് കുറച്ച് മണ്ണുകൂടി ഇടണമെന്ന് സമീപവാസിയായ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം നിർദേശിച്ചിരുന്നു. മണ്ണിട്ടില്ലെങ്കിൽ ദുർഗന്ധം പുറത്തുവരുമെന്നും വസീം ജെസിബി ഓപ്പറേറ്ററോട് പറഞ്ഞിരുന്നു. ഫാമിൽ പശുക്കൾ ഉള്ളതിനാൽ തന്നെ ജെസിബി ഓപ്പറേറ്റർക്ക് മറ്റുസംശയങ്ങൾ ഒന്നും തോന്നിയില്ല. കഴിഞ്ഞ ശനിയാഴ്ച മുഴുവൻ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത ഭാഗം പൂർണമായും മണ്ണിട്ടുമൂടി. ഇതിന് വസീം കൂലി നൽകുകയും ചെയ്തതായി ജെസിബി ഓപ്പറേറ്റർ പറയുന്നു. ഫാം ഹൗസിന് 100 മീറ്റർ അകലെ ജലസംഭരണിക്ക് സമീപം ആറടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ ഉടമ വസീം കൊലപ്പെടുത്തുകയായിരുന്നു. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നു. വസീം സഹോദരനയച്ച വീഡിയോസന്ദേശം പോലീസിന് കൈമാറി. റിജോഷിനെ കാണാതായതിന്റെ അഞ്ചാംദിവസം മുതൽ ഭാര്യ ലിജി(29) യെയും മകൾ ജോവാന(രണ്ട്)യെയും കാണാതായിരുന്നു. വസീമും റിജോഷിന്റെ ഭാര്യയും അടുപ്പത്തിലായിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. റിജോഷിനെ ഒഴിവാക്കാൻ കൊലപ്പെടുത്തിയെന്നാണ് നിഗമനം. Content Highlight: Drishyam model murder in Santhanpara Idukki

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com