Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ സഖ്യം; ജെവിഎം ഒറ്റയ്ക്ക് മത്സരിക്കും

റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ പ്രതിപക്ഷ കക്ഷികൾ സഖ്യമായി മത്സരിക്കും. ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), കോൺഗ്രസ്, ആർജെഡി എന്നീ കക്ഷികൾ അടങ്ങുന്ന മഹാസഖ്യത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. റാഞ്ചിയിൽ ജെഎംഎം നേതാവ് ഹേമന്ത് സോറനും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആർപിഎൻ സിങ്ങും ചേർന്നാകും സഖ്യം പ്രഖ്യാപിക്കുക. എന്നാൽ ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ച(ജെവിഎം) സഖ്യത്തിൽ ചേർന്നിട്ടില്ല. ജെവിഎം ഒറ്റയ്ക്ക് മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെവിഎമ്മും പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. ജെഎംഎം 42 സീറ്റിലും കോൺഗ്രസ് 30 സീറ്റിലും മത്സരിക്കാനാണ് സീറ്റ് ധാരണയായിരിക്കുന്നത്. 81 സീറ്റാണ് ആകെയുള്ളത്. ആർജെഡിക്ക് ഏഴ് സീറ്റാകും നൽകുക. രണ്ട് സീറ്റിൽ ധാരണയായിട്ടില്ല. ആർജെഡിക്ക് അഞ്ച് സീറ്റാണ് നൽകുക എങ്കിൽ ജെഎംഎം 44 സീറ്റിൽ മത്സരിച്ചേക്കും. ആറ് സീറ്റ് ആവശ്യപ്പെട്ട് ഇടതുകക്ഷികൾ സഖ്യത്തിന്റെ ഭാഗമാകുമോ എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. മൂന്നു സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്നാണ് കോൺഗ്രസ് ഇവരെ അറിയിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിൽ കോൺഗ്രസും നിയമസഭയിലേക്ക് ഭൂരിപക്ഷം സീറ്റുകളിൽ ജെഎംഎമ്മുമാണ് മത്സരിക്കാറ്. കഴിഞ്ഞ തവണ സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് 42 സീറ്റിൽ കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. Content Highlights: Jharkhand Vikas Morcha to go alone

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com