Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ ബൂട്ടഴിച്ചു

മ്യൂണിക്ക്: ജർമൻ ഫുട്ബോൾതാരം ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റീഗർ ഫുട്ബോളിൽനിന്ന് വിരമിച്ചു. ചൊവ്വാഴ്ച അപ്രതീക്ഷിതമായിട്ടാണ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. ജർമൻ ടീമിന്റെ മുൻ നായകനായ താരം അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് 2016-ൽ ബൂട്ടഴിച്ചിരുന്നു. മേജർ ലീഗ് സോക്കർ ക്ലബ്ബായ ചിക്കാഗോ ഫയറിന് വേണ്ടിയാണ് ക്ലബ്ബ് തലത്തിൽ അവസാനം കളിച്ചത്. ബയേൺ മ്യൂണിക്, മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമുകൾക്കായി കളിച്ചു. 2014-ൽ ലോകകപ്പ് ജയിച്ച ജർമൻ ടീമിൽ അംഗമായ മധ്യനിരതാരം ക്ലബ്ബ് തലത്തിൽ ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബയേണിനൊപ്പം എട്ട് തവണ ബുണ്ടസ് ലിഗ കിരീടമുയർത്തി. ചാമ്പ്യൻസ് ലീഗും ജയിച്ചു. യുണൈറ്റഡിനൊപ്പം എഫ്.എ. കപ്പ് വിജയത്തിലും പങ്കാളിയായി. ക്ലബ്ബ് കരിയറിൽ 663 മത്സരങ്ങളും 80 ഗോളുമുണ്ട്. Content Highlights: Bastian Schweinsteiger Football

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com