Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സെറ്റും മുണ്ടുമുടുത്ത്‌ സുന്ദരിയായി സിന്ധു കേരളത്തില്‍; ക്ഷേത്രദര്‍ശനം നടത്തി

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങാൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു കേരളത്തിൽ. സെറ്റും മുണ്ടുമുടുത്ത് പതിവിലും സുന്ദരിയായി എത്തിയ സിന്ധു ബുധനാഴ്ച്ച രാവിലെ ക്ഷേത്രദർശനം നടത്തി. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴാനെത്തിയത്. അമ്മ പി. വിജയയും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിക്കാണ് ഹൈദരാബാദിൽ നിന്ന് സിന്ധു കേരളത്തിലെത്തിയത്. വൈകുന്നേരം തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരളം സിന്ധുവിനെ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ശേഷം സിന്ധു കേരളത്തിലെത്തിയിരുന്നു. അതിനുശേഷം ഇത് ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഫോട്ടോ: എസ് ശ്രീകേഷ് Content Highlights: PV Sindhu Kerala Visit Badminton Player

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com