Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മഹാരാഷ്ട്രയിലും ഹരിയാണയിലും ‘ന്യായ്’ പ്രചരിപ്പിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളെ ആകർഷിക്കാനായില്ലെങ്കിലും 'ന്യായ്' (ന്യൂനതം ആയ് യോജന) പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണായുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 'ന്യായ്' ഉൾപ്പെടുത്തുമെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 25 കോടി ജനങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലെ കോൺഗ്രസിന്റെ പ്രധാനവാഗ്ദാനമായിരുന്നു. അഞ്ചുകോടി കുടുംബങ്ങൾക്ക് (25 കോടിയാളുകൾ) വർഷം 72,000 രൂപ നേരിട്ട് ബാങ്കക്കൗണ്ട് വഴി നൽകുമെന്നായിരുന്നു പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ന്യായ്' പ്രഖ്യാപിച്ചത് വളരെ വൈകിയാണെന്നും താഴെത്തട്ടിൽ ഇക്കാര്യം എത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. “ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞവരുമാനം ഉറപ്പാക്കുന്നതിന് നല്ല സ്വീകാര്യത ലഭിക്കും. നടപ്പാക്കാനാവുന്ന രീതിയിലാണിത് തയ്യാറാക്കിയിട്ടുള്ളത്”- അദ്ദേഹം പറഞ്ഞു. ലോക്സഭ പോലല്ല നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. “അന്ന് മോദിക്കനുകൂലമായി വലിയ വിഭാഗം ചിന്തിച്ചു. നിയമസഭയിൽ പക്ഷേ, പ്രാദേശിക പ്രശ്നങ്ങളാണ് ചർച്ചയാവുക. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിനെ പിന്തുണച്ചതിനു കാരണം അതാണ്”- മറ്റൊരു നേതാവ് പറഞ്ഞു. ഹരിയാണയിലെ 19 ശതമാനത്തോളം ദളിത് വിഭാഗക്കാരെ ന്യായ് ആകർഷിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡൽഹി തുഗ്ലക്കാബാദിലെ ദളിതരുടെ പ്രാർഥനാലയമായ സന്ത് രവിദാസ് ക്ഷേത്രം ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ.) പൊളിച്ചതടക്കം പ്രചാരണപത്രികയിൽ പരാമർശിച്ചേക്കും. ക്ഷേത്രം പൊളിച്ചതിൽ പ്രതിഷേധിക്കാൻ ഹരിയാണയിൽനിന്ന് നൂറുകണക്കിന് ദളിതരാണ് ഡൽഹിയിലെത്തിയത്. content highlights: Congress planning to pitch Nyay scheme in manifesto

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com