Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വരുന്നു, അധ്യാപകർക്കായി കേന്ദ്ര സർക്കാരിന്റെ 'നിഷ്ഠ'

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പരിപാടിയുമായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം. 42 ലക്ഷത്തിലേറെ അധ്യാപകർക്ക് പരിശീലനം നൽകാനായി നിഷ്ഠ (നാഷണൽ ഇനിഷ്യേറ്റിവ് ഓൺ സ്കൂൾ ടീച്ചേഴ്സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെന്റ്) എന്ന പദ്ധതിക്ക് ഓഗസ്റ്റ് 22ന് തുടക്കമാകും. പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്. രാജ്യവ്യാപകമായി 19,000ത്തിലേറെ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയാണ് അധ്യാപകർക്ക് പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അധ്യാപകർ സമൂഹത്തിന്റെ നെടുംതൂണുകളാണെന്നും കാലാനുസൃതമായി അവരുടെ നൈപുണ്യം മികച്ചതാക്കണമെന്നും നിതി ആയോഗ് സ്പെഷ്യൽ സെക്രട്ടറി യാദവേന്ദ്ര മാഥൂർ പറഞ്ഞു. നിഷ്ഠ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി നടപ്പാക്കുന്നത് അതിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: HRD Ministry to launch worlds biggest teacher training programme NISHTHA to train over 42 lakh teachers

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com